കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിനഞ്ച് ലക്ഷം നല്‍കും; കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്
കൂത്തുപറമ്പ്: കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിനഞ്ച് ലക്ഷം രൂപ സംഭാവന നൽകാൻ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നുള്ള തുകയോ ടൊപ്പം ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും വിവിതവും നൽകും. പ്രസിഡണ്ട് എ.അശോകന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തിര ഭരണ സമിതി യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തകർന്ന റോഡുകളുടെയും, പാലങ്ങളുടെയും പുനർനിർമ്മാണം നടത്താനും യോഗത്തിൽ തീരുമാനമായി. ബി.ഡി.ഒ ഇൻ ചാർജ്ജ് കെ.എം.ബീന, വൈസ് പ്രസിഡണ്ട്.ആർ.ഷീല, സ്റ്റാന്റിങ്ങ് കമ്മറ്റി അംഗങ്ങളായ എ.വി.ബാലൻ, എ.പി.സുജാത എന്നിവരും, പഞ്ചായത്ത് പ്രസിഡണ്ടുമാരും യോഗത്തിൽ പങ്കെടുത്തു. തുക അടിയന്തിരമായി സർക്കാരിന് കൈമാറുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.അശോകൻ പറഞ്ഞു.



No comments