പഴയങ്ങാടിയിൽ ഓട്ടോയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
പഴയങ്ങാടി: ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പഴയങ്ങാടി ബീവി റോഡിൽ റെയിൽവെ സ്റ്റേഷന് സമീപം താമസിക്കുന്ന ആമിന മൻസിലിൽ കെ.ഇബ്രാഹിം ഹാജിയുടെയും കുഞ്ഞാമിനയുടെയും മകൻ ആരിഫ്(59) ആണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് 1:50 ഓടെ എരിപുരം മെയിൻ റോഡിൽ വച്ച് റോഡ് മുറിച്ച് കടക്കുമ്പോൾ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ആരിഫിനെ പരിയാരം മെഡിക്കൽ കോളെജിൽ എത്തിച്ചുഎങ്കിലും തലക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ മംഗലാപുരത്തെക്ക് കൊണ്ട് പോകും വഴി മരണപ്പെടുകയായിരുന്നു. രണ്ടാഴ്ച്ച മുമ്പാണ് ഇയാൾ വിദേശത്ത് നിന്നും അവധിക്ക് നാട്ടിൽ എത്തിയത്.ഭാര്യ: സാജിത, മക്കൾ ;അസ്ന, ഇബ



No comments