APP DOWNLOAD

TRENDING

കോരൻപീടികയിൽ ബസ് അപകടത്തിൽ പെട്ടു.എട്ട് പേർക്ക് പരിക്ക്



തളിപ്പറമ്പ്:ദേശീയപാതയിൽ പരിയാരം കോരൻ പീടികയിൽ വാഹനാപകടം.  ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ്    8 പേർക്ക്  പരിക്കേറ്റു.           വൈകുന്നേരം 6 മണിയോടെയായിരുന്നു അപകടം. കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന KL59 m 3434 എയ്ജി ബസ്റ്റാണ് അപകടത്തിൽ പെട്ടത്. പരിയാരം നൻമഠം ക്ഷേത്രത്തിന് സമീപത്തെ വളവിലായിരുന്നു അപകടം. പയ്യന്നൂർ ഭാഗത്തും നിന്നും കണ്ണുർ ഭാഗത്തേക്ക് പോവുകയായിരുന്ന KSRTC ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ KSRTC യിൽ ഇടിക്കാതിരിക്കാൻ എയ്ജി ബസ് വെട്ടിച്ചപ്പോൾ   സമീ പത്തെ   തോട്ടിലേക്ക് മറിയുകയായിരുന്നു.  ബസിൽ നിറയെ യാത്രക്കാരും ഉണ്ടായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു. ബസിന്റെ ചില്ല് കൾ വെട്ടിപ്പൊളിച്ചാണ് ബസ്സിലുണ്ടായിരുന്നവരെ പുറത്തെടുന്നത്. വിവരമറിഞ്ഞ് പരിയാരം പോലീസും ഫയർഫോഴ്സും എത്തി. അപകടത്തിൽ 8 പേർക്ക് പരിക്കേറ്റു. ഇവർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 20 ഓളം പേരെ പ്രാഥമീക ചികിത്സ നൽകി വിട്ടയച്ചു. ഇവിടെ സ്ഥിരം അപകട മേഖലയാണ്. അപകടം നടന്ന തോടിന് സമീപം റോഡിന് തീരെ വീതിക്കുറവുമുണ്ട്.

No comments