ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി തളിപ്പറമ്പ് നഗരസഭയുടെ കൈമാറ്റക്കട
തളിപ്പറമ്പ്: നഗരസഭയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പുതിയ വസ്ത്രങ്ങള്‍, പാത്രങ്ങള്‍, ശയ്യോപകരണങ്ങള്‍, നോട്ട് ബുക്ക് തുടങ്ങിയവ നല്‍കുന്നു. ആഗസ്റ്റ് 13, 14, 15 തീയ്യതികളില്‍ നഗരസഭാ പരിധിയിലെ ഹൈസ്‌ക്കൂള്‍ കുട്ടികള്‍ വശമോ, വീടുകളിലെത്തുന്ന ഹരിതകര്‍മ്മ സേനയുടെ കൈവശമോ സഹായങ്ങള്‍ എത്തിക്കാം.
16ന് ടൗണ്‍ സ്‌ക്വയറില്‍ രാവിലെ 10 മണി മുതല്‍ 12 മണി വരെയും സ്വീകരിക്കും. തളിപ്പറമ്പ് നഗരസഭയുടെ കൈമാറ്റക്കടയാണ് രക്ഷാദൗത്യമേറ്റടുക്കുന്നത്.



No comments