തലശേരി മത്സരത്തിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ച സംഭവം; സംഘാടകര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു
തലശേരി: മത്സരത്തിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ച സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് തലശേരി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി സംഘാടകരായ അധ്യാപകരെ പോലീസ് ചോദ്യം ചെയ്യും.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജഗന്നാഥ ക്ഷേത്രക്കുളത്തില്‍ നടന സബ് ജില്ലാതല നീന്തല്‍ മത്സരത്തിനിടെ ഒമ്പതാം തരം വിദ്യാര്‍ത്ഥി മുങ്ങി മരിച്ചത്. മതിയായ സുരക്ഷാ സന്നാഹങ്ങളോ മുന്നൊരുക്കങ്ങളോ ഇല്ലാതെയാണ് മത്സരം സംഘടിപ്പിച്ചത്. മാത്രവുമല്ല പോലീസിന്റെയോ ഫയര്‍ഫോഴ്‌സിന്റെയോ അനുമതി പോലും വാങ്ങാതെയാണ് മത്സരം നടത്തിയത്.



No comments