പോലീസുകാരെ ട്രോളിയ സഹോദരന് മറ്റൊരു പോലീസുകാരൻ എഴുതിയ പോസ്റ്റ് വൈറലാകുന്നു
പോലീസുകാർ 10 കോടി രൂപ ദുരിതാശ്വാസ
നിധിയിലേക്ക് സംഭാവന നൽകുന്നത് നാട്ടുകാരുടെ കയ്യിൽ നിന്ന് പിടിച്ച് പറിച്ചിട്ടാണ് എന്ന് പോസ്റ്റിയ സഹോദരൻ അറിയാൻ,
രണ്ട് ദിവസത്തെ ശമ്പളവും അതു കൂടാതെ 2750 രൂപ ഉത്സവബത്തയും അടക്കം ഏകദേശം 5000 രൂപയ്ക്ക് മുകളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത കേരള പോലീസിന് ഞങ്ങൾ സേനയിലെ 55000 പേർ 1818/- രൂപ വീതം കൂടി എടുത്താൽ പോലും ഈ പറഞ്ഞ 10 കോടി നിഷ്പ്രയാസം സമാഹരിക്കാൻ പറ്റും. അത് ഞങ്ങൾ കൊടുക്കുന്നത് നിങ്ങൾ ഓണ അവധിക്ക് വീട്ടിലിരുന്ന് ഞങ്ങൾക്ക് എതിരേ എഴുതുന്ന ഈ സമയത്തും അവധിയില്ലാതെ സൂര്യൻ ഉദിക്കുന്നതു മുതൽ താങ്കളും കുടുംബവും ആഘോഷമൊക്കെ കഴിഞ്ഞ് പിരിഞ്ഞ് പോകുന്ന പാതിരാ വരെ റോഡിലും വെയിലത്തും മഴയത്തും മഞ്ഞത്തും നിന്ന് വിയർപ്പൊഴുക്കുന്നതിന്റെ ഒരു പങ്കാണെന്ന് തലയുയർത്തി നിന്ന് പറയാൻ കഴിയും.
താങ്കൾ ഹെൽമറ്റ് ധരിച്ചാൽ ഒരു പക്ഷേ ഒരു വലിയ ഉറക്കത്തിൽ നിന്ന് താങ്കളും തീരാനഷ്ടത്തിൽ നിന്ന് താങ്കളുടെ കുടുംബവും രക്ഷപ്പെട്ടേക്കാം
പിൻകുറിപ്പ് :- ഒരോ ദിവസവും പോലീസ് ഈടാക്കുന്ന പെറ്റികേസുകൾക്ക് രസീത് നൽകുകയും ഫൈൻ പിറ്റേദിവസം തന്നെ ട്രഷറിയിൽ അടയ്ക്കുകയാണ് അല്ലാതെ പോലീസുകാർ വീതം വച്ച് വീട്ടിൽ കൊണ്ടു പോകുകയല്ല. എന്ന കാര്യം കൂടി മനസ്സിലാക്കുക.. ആധികാരികമായി അതിനെ കുറിച്ച് അറിയണമെങ്കിൽ വിവരാവകാശപ്രകാരം ഒരു അപേക്ഷ വച്ചാൽ ലഭിക്കുന്നതായിരിക്കും..
താങ്കൾക്കോ താങ്കളുടെ പരിചയത്തിലോ ആർക്കെങ്കിലും പ്രളയത്തിൽ അകപ്പെട്ട വീട് വൃത്തിയാക്കാനുണ്ടെങ്കിൽ അറിയിച്ചാൽ പ്രതിഫലം വാങ്ങാതെ അതും ഞങ്ങൾ വന്ന് ചെയ്തു തരാം.(കടപ്പാട് വാട്സ്ആപ്പ്)
No comments