APP DOWNLOAD

TRENDING

കണ്ണൂ‌ര്‍ കിഴക്കെ കവാടത്തിന് സമീപത്ത് റെയില്‍വെ ടിക്കറ്റ് കൗണ്ടര്‍ സൗകര്യം



കണ്ണൂര്: കണ്ണൂ‌ര്‍ കിഴക്കെ കവാടത്തിന് സമീപത്ത് റെയില്‍വെ ടിക്കറ്റ് കൗണ്ടര്‍ ഒരുക്കിയിട്ടുണ്ട്. റിസര്‍വ്വേഷനും സൗകര്യമുണ്ട്.പക്ഷെ ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയോന്നറിയാന്‍ പ്രധാന ഓഫീസ് പ്രവര്‍ത്തിക്കുന്ന മറുവശത്ത് തന്നെ എത്തണം.
ഇവിടെ എന്‍ക്വയറി കൗണ്ട‌ര്‍ കൂടി തുറക്കണമെന്ന് പല തവണ ആവശ്യമുയര്‍ന്നതാണ്. പക്ഷെ പരിഗണിക്കപ്പെട്ടില്ല.കിഴക്കെ കവാടത്തോടനുബന്ധിച്ചാണ് ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്.എന്നാല്‍ ടിക്കറ്റ് റിസര്‍വ്വ് ചെയ്യാനെത്തുന്നവര്‍ക്ക് മറ്റ് വിവരങ്ങള്‍ എന്തെങ്കിലും അറിയണമെങ്കില്‍ ഒന്നാമത്തെ പ്ലാറ്റ് ഫോം മുറിച്ച്‌ കടന്ന് പടിഞ്ഞാറെ കവാടത്തെ ടിക്കറ്റ് കൗണ്ടറിനു സമീപം പ്രവ‌ര്‍ത്തിക്കുന്ന എന്‍ക്വയറി കൗണ്ടറില്‍ തന്നെ എത്തണം.കിഴക്കെ കവാടത്തില്‍ നിന്നും ഒന്നാം നമ്ബ‌ര്‍ പ്ലാറ്റ് ഫോമില്‍ എത്തണമെങ്കില്‍ പത്ത് രൂപയുടെ പ്ലാറ്റ് ഫോം ടിക്കറ്റ് കൂടി എടുക്കേണ്ട സ്ഥിതിയുമുണ്ട്.പ്ലാറ്റ് ഫോം ടിക്കറ്റ് എടുക്കാതെ പോയാല്‍ പിഴ ഉറപ്പാണ്. ഇവിടെ അന്വേഷണകൗണ്ടര്‍ തുറക്കണമെന്ന ആവശ്യത്തോട് അനൂകൂലമായ ഒരു പ്രതികരണവും ഇല്ലെന്നാണ് യാത്രക്കാ‌ര്‍ പറയുന്നത്.
നിലവില്‍ ടിക്കറ്റ് റിസര്‍വ്വ് ചെയ്യാന്‍ എത്തുന്നവര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ അറിയാന്‍ സാധിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.പ്രായമായവരടക്കം ഇങ്ങനെ ബുദ്ധിമുട്ടുന്നുണ്ട്.

No comments