നിയമപാലനം ഉറപ്പുവരുത്തണം, വ്യാജസന്ദേശങ്ങള്‍ കണ്ടെത്തണം; വാട്‌സ്ആപ്പിന് കര്‍ശന നിര്‍ദേശം
വ്യാജ സന്ദേശങ്ങള്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളിലേക്ക് നയിക്കുന്ന സാഹചര്യത്തില്‍ വാട്‌സ്ആപ്പിന് കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം. വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് വാട്സാപ്പ് സി.ഇ.ഒ ക്രിസ് ഡാനിയേലിനോട് കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. ഇരുവരും നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇന്ത്യന്‍ നിയമ വ്യവസ്ഥയനുസരിച്ച് വാട്‌സ്ആപ്പ് വഴി നടത്തുന്ന കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്ന കാര്യത്തില്‍ കമ്പനി പരിഹാരം കാണണം. അതിന് രാജ്യത്തിനകത്ത് ഒരു ഓഫീസറെ നിയമിക്കണം. വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ സംവിധാനമുണ്ടാക്കണം - മന്ത്രി ആവശ്യപ്പെട്ടു.



No comments