APP DOWNLOAD

TRENDING

ബസ് വീടിന് മുകളിലേക്ക് പാഞ്ഞു കയറി 40 ഓളം പേര്‍ക്ക് പരിക്ക്



രാജപുരം: ബസ് വീടിന് മുകളിലേക്ക് പാഞ്ഞു കയറി 40 ഓളം പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. കാഞ്ഞങ്ങാട് നിന്നും പാണത്തൂരിലേക്ക് പോവുകയായിരുന്ന ശിവഗംഗ ബസാണ് നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് പാഞ്ഞുകയറിയത്. വീടിന്റെ സണ്‍ഷൈഡില്‍ ഇടിച്ചാണ് ബസ് നിന്നത്. ബസിന്റെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നതെന്ന് രാജപുരം പോലീസ് പറഞ്ഞു.
    ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ബസാണ് രാജപുരം ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂളിന് സമീപത്തെ വളവില്‍ വെച്ച് നിയന്ത്രണം വിട്ടത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലും മറ്റുമായി പ്രവേശിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ ഒരാളെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

No comments