APP DOWNLOAD

TRENDING

ഇരിട്ടിയിൽ കഞ്ചാവുമായി 5 എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ പിടിയിൽ


ഇരിട്ടി: കർണ്ണാടകയിൽ നിന്നും കഞ്ചാവുമായി കേരളത്തിലേക്കു വരികയായിരുന്ന അഞ്ച് എൻജിനീയറിംഗ് വിദ്യാർത്ഥികളെ ഇരിട്ടി പോലിസ് പിടികൂടി. ഇന്നു രാവിലെ കൂട്ടുപുഴയിൽ വെച്ച് വാഹന പരിശോധനയ്ക്കിടെ കാറിൽ ഇരിട്ടി ഭാഗത്തേയ്ക്കു വരികയായിരുന്ന അഞ്ച് വിദ്യാർത്ഥികൾ നിന്നാണ്  നൂറ് ഗ്രാം കഞ്ചാവു പിടികൂടിയത്. കർണ്ണാടകയിൽ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളായ തലശ്ശേരി പൂന്നോൽ സ്വദേശി ഫ്രഫുൽ (20), തലശ്ശേരി പാറാൽ സ്വദേശി ഹർഷാദ് (20) ചെറുവത്തൂർ സ്വദേശികളായ ആനന്ദ് (21), നന്ദു, (21)മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് സലിൻ (22) എന്നിവരെയാണ് ഇരിട്ടി എസ് ഐ പി.എം സുനിൽ കുമാറും സംഘവും പിടികൂടിയത്. ഇവരെ ഇന്നു വൈകീട്ടോടെ കോടതിൽ ഹാജരാക്കും.

No comments