പ്രായപൂർത്തിയാകാത്ത വിദ്യാര്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് പിടിയില്‍
പയ്യന്നൂര്:പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് പിടിയില്‍.ചെറുപുഴ പാലാവയലിലെ സിഎ വിദ്യാര്‍ഥിയായ വാഴപള്ളിൽ ജസ്റ്റിൻ സെബാസ്റ്യൻ (19) നെയാണ് പോലീസ് പിടികൂടിയത്. പ്രണയം നടിച്ച കോഴിക്കോട് സിഎക്ക് പഠിക്കുന്ന പെണ്‍കുട്ടിയെ പയ്യന്നൂരിലെത്തിച്ച ഇയാള്‍ ബികെഎം ജംഗ്ഷന് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന പതിനേഴ് കാരിയായ വിദ്യാര്‍ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.പോക്‌സോ നിയമ പ്രകാരം കേസെടുത്ത പയ്യന്നൂര്‍ ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ കെ.വിനോദ്കുമാറാണ് ഇയാളെ പിടികൂടിയത്. 2017 ആഗസ്ത് മാസത്തിലാണ് കേസിനാസ്പദമായ സംഭവം.ചെറുപുഴ പാലാവയല്‍ സ്വദേശിയായ യുവാവ് അന്ന് സഹപാഠിയായിരുന്ന പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പയ്യന്നൂരിലേക്ക് കൂട്ടിക്കൊണ്ടുവന്നാണ് പീഡിപ്പിച്ചതെന്നാണ് പോലീസിന് നല്‍കിയ പരാതി.കസ്റ്റഡിയിലെടുത്ത ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തും.



No comments