APP DOWNLOAD

TRENDING

ജില്ലയില്‍ ആദ്യമായി ഹെലികോപ്പ്റ്റര്‍ യാത്രക്കുള്ള സൗകര്യം ഒരുക്കി അധികൃതര്‍; മിതമായ ചാര്‍ജില്‍ ഒരേ സമയം പറക്കാനാവുന്നത് ആറു പേര്‍ക്ക്



കൂത്തുപറമ്പ്: ജില്ലയില്‍ ആദ്യമായി കൂത്തുപറമ്പ് നിര്‍മലഗിരി കേന്ദ്രീകരിച്ച് ഹെലികോപ്പ്റ്റര്‍ യാത്രക്കുള്ള സൗകര്യം ഒരുങ്ങുന്നു. ഈ വിഷയം  സംഘാടകരാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ഡല്‍ഹി ആസ്ഥാനമായുള്ള ചിപ്‌സാന്‍ ഏവിയേഷന്‍ കമ്പനിയുടെ കീഴിലുള്ള ബെല്‍ 407 സീരിയലില്‍പ്പെട്ട ഹെലിക്കോപ്പ്റ്ററാണ് സര്‍വ്വീസ് നടത്താന്‍ പോകുന്നത്.
ഒരേ സമയം 6 പേര്‍ക്ക് കയറാവുന്ന ഹെലികോപ്റ്റര്‍ പത്ത് മിനിറ്റാണ് സര്‍വീസ് നടത്തുക. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് യാത്രാ സൗകര്യമൊരുക്കിയിട്ടുള്ളത്. മിതമായ ചാര്‍ജ് മാത്രമെ യാത്രക്ക് ഈടാക്കുകയുള്ളുവെന്ന് ഭാരവാഹികളായ റിട്ട ബി.എസ്.എന്‍.എല്‍ എഞ്ചിനിയര്‍ കെ.സി.വര്‍ക്കി, ക്യാപ്റ്റന്‍ രമേശ് ഭൂമിനാഥന്‍, അമിത് പട്ടേല്‍, സിജോ പൗലോസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

No comments