APP DOWNLOAD

TRENDING

സദാചാര പോലീസ് ചമഞ്ഞ് അക്രമം; ബൈക്കിലെത്തിയ നാലംഗസംഘം അടിച്ചു തകര്‍ത്തത് സിപിഐ(എംഎല്‍)നേതാവിന്റെ കാല്‍



പയ്യന്നൂര്: സദാചാര പോലീസ് ചമഞ്ഞ് സിപിഐ(എംഎല്‍) നേതാവിനെ മര്‍ദ്ദിച്ച് കാല്‍ അടിച്ചു തകര്‍ത്തു. സിപിഐ(എംഎല്‍ റെഡ് സ്റ്റാര്‍)കണ്ണൂര്‍ ജില്ലാക്കമ്മിറ്റിയംഗമായ രാമന്തളി കുരിശുമുക്കിലെ പടിഞ്ഞാറെ വീട്ടില്‍ പത്മനാഭനാണ്(45) സദാചാര പോലീസ് അക്രമത്തിനിരയായത്.
ഇന്നലെ രാത്രി പത്തരയോടെ പ്രമാഞ്ചേരിക്കാവ്-കുന്നരു റോഡിലെ കള്‍വെര്‍ട്ടിന് സമീപമാണ് സംഭവം. നിര്‍മ്മാണ തൊഴിലാളിയായ പത്മനാഭന്‍ ജോലികഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കുന്നരു വടക്കേ ഭാഗത്ത് സഹോദരിയോടൊപ്പം താമസിക്കുന്ന അമ്മ പാര്‍വ്വതിയെ കണ്ട് ഭക്ഷണം കഴിച്ച് തിരിച്ച് വരുമ്പോഴായിരുന്നു ആക്രമണം. റോഡരികിലുണ്ടായിരുന്ന നാലംഗ സംഘം ബൈക്കുകള്‍ കുറുകെയിട്ട് എങ്ങോട്ടാണ് പോയതെന്നാക്രോശിച്ചുകൊണ്ട് പത്മനാഭനെ ആക്രമിക്കുകയായിരുന്നു. ഇരുമ്പുവടിയും മറ്റുമുപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പരിക്കേറ്റ പത്മനാഭനെ നാട്ടുകാര്‍ ഉടന്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും കാലിന് പരിക്ക് സാരമുള്ളതിനാല്‍ പത്മനാഭനെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

No comments