APP DOWNLOAD

TRENDING

കേരള ഹൗസില്‍ മുഖ്യമന്ത്രി പിണറായി താമസിക്കുന്ന മുറിക്ക് മുന്നില്‍ കത്തിയുമായി മലയാളി; കത്തി വീശിയ ഇയാളെ സുരക്ഷാ ജീവനക്കാര്‍ കീഴ്‌പ്പെടുത്തി പൊലീസിന് കൈമാറി

   
ദില്ലിയിലെ കേരള ഹൗസില്‍ മധ്യ വയസ്‌കന്റെ ആത്മഹത്യ ഭീഷണി.

മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന കേരള ഹൗസിനുള്ളിലെ കൊച്ചിന്‍ ഹൗസിന് മുന്നിലായിരുന്നു ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി വിമല്‍കുമാര്‍ ആത്മഹത്യ ഭീഷണി നടത്തിയത്.

മുഖ്യമന്ത്രി പുറത്തിറങ്ങുന്നതിന് മുന്‍പാണ് സംഭവം നടന്നത്. പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ സംസാരിച്ച ഇയാള്‍ കത്തിയുമായാണ് അകത്തു കയറിയത്.

അഞ്ചു മിനിറ്റിലേറെ പ്രശ്‌നം സൃഷ്ടിച്ച ഇയാളെ സുരക്ഷാ ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. ഇന്നലെയും ഇയാള്‍ കേരള ഹൗസില്‍ എത്തിയതായി കേരള ഹൗസ് ജീവനക്കാര്‍ പറഞ്ഞു.

ഇതിനുമുന്‍പ് ഇയാള്‍ സെക്രട്ടറിയേറ്റിന് മുന്നിലും ആത്മഹത്യാ ഭീഷണി നടത്തിയതായി മാവേലിക്കര പൊലീസ് പറഞ്ഞു.

കസ്റ്റഡിയിലെടുത്ത വിമല്‍കുമാറിനെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകൂ

No comments