10കുപ്പിബിയറും വിദേശമദ്യവുംസഹിതം യുവാവ് പയ്യന്നൂരിൽ പിടിയിൽ
പയ്യന്നൂർ: പത്ത് കുപ്പി ബിയറും ഒരു ലിറ്റർ ഇന്ത്യൻനിർമ്മിത വിദേശമദ്യവും സഹിതം യുവാവ് പിടിയിൽ. കർണ്ണാടക സ്വദേശിയും വർഷങ്ങളായി കുഞ്ഞിമംഗലം കൊവ്വലിൽ താമസക്കാരനുമായ വെങ്കിടെഷ് (26)നെയാണ് പയ്യന്നൂർ എസ്.ഐ.കെ.പി ഷൈൻ അറസ്റ്റ് ചെയ്തത്. പയ്യന്നൂരിലെ ബിവറേജ് ഔട്ട് ലെറ്റിൽ നിന്നും മദ്യം വാങ്ങി കുഞ്ഞിമംഗലത്തെക്ക് പോകാൻ ശ്രമിക്കുന്നതിനിടെ ഇന്ന് രാവിലെ 10 :30നാടെ ടൗണിൽ വച്ച് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.



No comments