അയല്‍വാസിയുടെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോ തല്ലിത്തകര്‍ത്തു
തലശ്ശേരി: അയല്‍വാസിയുടെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോ തല്ലിത്തകര്‍ത്തു. മാഹി ഈയ്യത്തും കാട്ടിലെ ആതിരാ നിവാസില്‍ കെ. മനോഹരന്റെ കെ.എല്‍.58 ക്യു. 636 ഓട്ടോറിക്ഷയാണ് തകര്‍ത്തത്. അടുത്ത വീട്ടിലെ മുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം.
മനോഹരന്റെ പരാതിയില്‍ ന്യൂ മാഹി പോലീസ് കേസ്സെടുത്തു. ഓട്ടോയുടെ മുന്‍ വശത്തെ ചില്ല് പൂര്‍ണ്ണമായും തകര്‍ന്നു. സീറ്റുകളും കുത്തിക്കീറിയ നിലയിലാണ്. സംഭവത്തിന് പിന്നില്‍ രാഷട്രീയമുണ്ടോയെന്ന് പോലീസ് പരിശോധിക്കുകയാണ്. എന്നാല്‍ സാമൂഹ്യ വിരുദ്ധരാണ് അക്രമം നടത്തിയെതന്ന് മനോഹരന്‍ പറഞ്ഞു. പതിവായി മനോഹരന്റെ ഓട്ടോ അയല്‍ വീട്ടിലെ മുറ്റത്ത് തന്നെയാണ് നിര്‍ത്തിയിടാറ്. വ്യക്തി വിരോധമാണ് അക്രമത്തിന് കാരണമെന്ന് സംശയിക്കുന്നു.



No comments