അനധികൃതമായി മദ്യവില്പന നടത്തുന്നതിനിടെ തളിപ്പറമ്പിൽ യുവാവ് അറസ്റ്റില്‍
തളിപ്പറമ്പ: അനധികൃതമായി മദ്യവില്പന നടത്തുന്നതിനിടെ യുവാവ് അറസ്റ്റില്‍. കുടിയാന്മല കൊക്കമുള്ള സ്വദേശി കെ.എല്‍ സനില്‍ (37) നെയാണ് തളിപ്പറമ്പ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.കൃഷ്ണ കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ഏറെ നാളുകളായി കുടിയാന്മല കേന്ദ്രീകരിച്ച് മദ്യവില്പന നടത്തി വരികയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് സനലിനെ പിടികൂടിയത്. ഇയാളില്‍ നിന്നും ഒന്നര ലിറ്റര്‍ മദ്യവും 6875 രൂപയും കണ്ടെടുത്തു. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എ.അസീസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.വി.ഷിജു, കെ.രാജേഷ് എന്നിവരും പങ്കെടുത്തു.



No comments