രക്ഷിതാക്കൾ സൂക്ഷിക്കുക; കുട്ടികളുടെ ജീവന് ഭീഷണിയായി വീണ്ടുമൊരു മരണക്കളി
കേരളം: നിരവധി കുട്ടികളുടെ ജീവന് ഭീഷണിയുയർത്തിയ ബ്ലൂവെയിൽ എന്ന ഗെയിമിന്റെ ക്ഷീണം പലനാടുകളിൽ നിന്നും മാറിവരുന്നതേയുള്ളൂ. ബ്ലൂവെയിൽ കളിച്ച്, അപകടത്തിൽപ്പെട്ടവരും മരണം വരിച്ചവരും നിരവധിയാണ്. ഏറെ ബുദ്ധിമുട്ടിയെങ്കിലും ആ കൊലയാളികളിയെ തുടച്ചു നീക്കാൻ ഒരു പരിധി വരെ സാധിച്ചു എന്ന ആശ്വാസത്തിലാണ് പല രാജ്യങ്ങളും അധികൃതരും. എന്നാൽ ആശ്വസിക്കാൻ സമയമായിട്ടില്ല എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. പക്ഷേ, ഇവിടെ വില്ലൻ ബ്ലൂവെയിൽ അല്ലെങ്കിലും സമാന സ്വഭാവവും രീതിയും തന്നെയാണ് പുതിയ കളിക്കും. വാട്സാപ്പ് വഴിയാണ് മോമൊ എന്ന ഈ കളി പ്രചരിക്കുന്നത്. കുട്ടികളുടെ ജീവനു തന്നെയാണ് ഇവിടെയും വെല്ലുവിളി. രൂപത്തിലും ഭാവത്തിലും ഒരു പ്രേതത്തിന്റെ പോലെയാണ് മോമൊ എന്ന കളിയിലെ കഥാപാത്രം.




No comments