APP DOWNLOAD

TRENDING

നിഫ്റ്റിലെ മറ്റൊരു വിദ്യാര്‍ത്ഥിയും ആത്മഹത്യാ ശ്രമം നടത്തിയതായി വെളിപ്പെടുത്തല്‍ : അധ്യാപകരുടെ കൂടുതൽ പീഡന കഥകള്‍ പുറത്ത്.



കണ്ണൂര് : കണ്ണൂര്‍ നിഫ്റ്റിലെ അധ്യാപകരുടെ മാനസിക പീഡനത്തെ തുര്‍ന്ന് നിരവധി കുട്ടികള്‍ ആത്മഹത്യയുടെ വക്കിലെന്ന വെളിപ്പെുത്തലുമായി ഒരു രക്ഷിതാവ് രംഗത്തു വന്നു. കഴിഞ്ഞ ദിവസം ടെക്‌സ്റ്റൈല്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യക്കു ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് മറ്റൊരു കുട്ടിയുടെ രക്ഷിതാവ് പീഡനകഥകള്‍ വെളിപ്പെടുത്തിയത്.

സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ  വിദ്യാര്‍ത്ഥിയുടെ  ആത്മഹത്യാ ശ്രമം ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ അധ്യാപകരുടെ പീഡനങ്ങളെ തുടര്‍ന്ന് ഉണ്ടായതായി ഇവര്‍ പറയുന്നു. പീഡനങ്ങള്‍ ഭയന്നും പരീക്ഷയില്‍ തോല്‍പ്പിക്കുന്നതുകൊണ്ടുമാണ് വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ മൂടിവെക്കുന്നത്.

കുട്ടികളുടെ അഭിരുചിക്കനുസരിച്ചുളള പ്രൊജക്ടുകള്‍ക്ക് അംഗീകാരം നല്‍കാതിരിക്കുക, ആവശ്യമായ പ്രൊജക്ടുകളുടെ എണ്ണത്തില്‍ കുറവു ചെയ്താല്‍ മതിയെന്നു നിര്‍ദ്ദേശം നല്‍കുകയും അവ സമര്‍പ്പിക്കുമ്പോള്‍ കൃത്യം എണ്ണം ആവശ്യപ്പെടുകയും ചെയ്യുക, ക്ലാസില്‍ കയറ്റാതെ ഹാജര്‍ കുറച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയവ ഇവരുടെ പീഡനങ്ങളില്‍ ചിലതു മാത്രം. മകനോടൊപ്പം നിന്ന് ആത്മവിശ്വാസം നല്‍കി ആശ്വസിപ്പിച്ചതു കൊണ്ടു മാത്രമാണ് തനിക്ക് മകനെ നഷ്ടമാകാതിരുന്നതെന്ന് ഇവര്‍ പറയുന്നു.

പെണ്‍കുട്ടികള്‍ക്കു നേരെ ഉണ്ടായ അതിക്രമത്തിനെതിരെ സമരത്തിനിറങ്ങിയവരെ തെരഞ്ഞു പിടിച്ച് പ്രതികാര നടപടികള്‍ക്ക് വിധേയമാക്കി. സംഭവത്തെക്കുറിച്ച് ചാനലുകളോട് സംസാരിച്ച് വിദ്യാര്‍ത്ഥിനിയെ മുവുവന്‍ വിഷയത്തിലും തോല്‍പ്പിച്ചു. തമിഴ്‌നാട്ടുകാരനായ വിദ്യാര്‍ത്ഥിയെ നിരവധി തവണ തോല്‍പ്പിച്ചു.

ഒടുവില്‍ പഠനം മതിയാക്കി തിരിച്ചു പോയ സംഭവം ഉണ്ടായി. സംഭവങ്ങളെകുറിച്ച് നിഫ്റ്റ് ഡയറക്ടര്‍ ജനറലിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. ഇപ്പോള്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അധ്യാപകന്‍ മാത്രമല്ല വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നത് ടെക്‌സ്റ്റൈല്‍സ് വിഭാഗത്തിലെ മുഴുവന്‍പേരും അത്തരക്കാരാണെന്നും എല്ലാവര്‍ക്കെതിരെയും നടപടിവേണമെന്നും പുതുതായി വരുന്ന കുട്ടികള്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും രക്ഷിതാവ് കേരളാ ഓണ്‍ലെന്‍ ന്യൂസിനോട് പറഞ്ഞു.

No comments