APP DOWNLOAD

TRENDING

പയ്യാവൂർ-ഉളിക്കൽ മലയോര ഹൈവേയിൽ റോഡ് പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നു



ഉളിക്കൽ: പയ്യാവൂർ-ഉളിക്കൽ മലയോര ഹൈവേയിൽ മുണ്ടാന്നൂർ തോണിക്കടവിനടുത്ത് പുഴയോട് ചേർന്ന ഭാഗമാണ് റോഡിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞു  അപകടാവസ്ഥയിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സമീപത്തെ 30 അടി താഴ്ച്ചയിലൂടെ ഒഴുകുന്ന ആറ്റിലേക്ക് പാതയോരം ഇടിഞ്ഞു വീണത്. കരിങ്കലിൽ കെട്ടി ഉയർത്തിയ 25 മീറ്ററോളം ഭാഗമാണ് ഇടിഞ്ഞു പോയത്. ബസ്സുകളടക്കം ധാരാളം വാഹനങ്ങൾ കടന്നു പോകുന്ന പാതയാണിത്. അപകട ഭീഷണി ഉള്ളതിനാൽ റോഡിന്റെ ഒരു ഭാഗത്തുകൂടി മാത്രമാണ് ഇപ്പോൾ വാഹനങ്ങൾ കടത്തി വിടുന്നത്.

No comments