കനത്ത മഴയും പ്രളയവും തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു; വിവിധ സര്‍വ്വകലാശാലകള്‍ പരീക്ഷ മാറ്റിവെച്ചു
തിരുവനന്തപുരം: കനത്ത മഴയും പ്രളയവും തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. തൃശൂര്‍, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് എന്നീ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് വ്യാഴാഴ്ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.
കണ്ണൂര്‍ സര്‍വകലാശാല നളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു.
ഐടിഐ അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് പരീക്ഷകളും മാറ്റി വച്ചു. 16,17,18 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്.
കൊച്ചി ശാസ്ര സാങ്കേതിക സര്‍വ്വകളാശാല വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
കൂടാതെ ഐടിഐകളില്‍ നടന്നുവരുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് മാറ്റി വച്ചിട്ടുണ്ട്. ആഗസ്റ്റ് 16, 17, 18 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകള്‍ ആണ് മാറ്റിവച്ചത്.



No comments