റേഷന്‍കാര്‍ഡുകളിലെ മുന്‍ഗണനാവിഭാഗത്തിലുള്‍പ്പെട്ട അനര്‍ഹരെ കണ്ടെത്തുന്നതിനുള്ള പരിശോധനകള് തളിപ്പറമ്പ് താലൂക്കില്‍ ആരംഭിച്ചു.
തളിപ്പറമ്പ് : റേഷന്‍കാര്‍ഡുകളിലെ മുന്‍ഗണനാവിഭാഗത്തിലുള്‍പ്പെട്ട അനര്‍ഹരെ കണ്ടെത്തുന്നതിനായി തളിപ്പറമ്പ് താലൂക്കില്‍ പരിശോധനകള്‍ ആരംഭിച്ചു. മുക്കോല ഭാഗത്ത് ആദ്യ ദിവസം നടത്തിയ പരിശോധനയില്‍ മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെട്ട 10 അനര്‍ഹമായ കാര്‍ഡുകള്‍ കണ്ടെത്തി.
സര്‍ക്കാര്‍ ജീവനക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖല സഹകരണ ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷന്‍കാര്‍, ആദായ നികുതി ഒടുക്കുന്നവര്‍, പ്രതിമാസം 25000ത്തിനു മേല്‍ കുടുംബവരുമാനമുള്ളവര്‍, കാര്‍ഡില്‍ ഉള്‍പ്പെടുന്നവര്‍ക്കെല്ലാവര്‍ക്കും കൂടി ഒരു ഏക്കറിനുമേല്‍ ഭൂമിയുള്ളവര്‍, 1000 ചതുരശ്ര അടിയക്കുമേലുള്ള വീട്ടില്‍ താമസമുള്ളവര്‍, നാലുചക്രവാഹനമുള്ളവര്‍, വിദേശ ജോലിയില്‍ നിന്നും 25000 രൂപയ്ക്കുമേല്‍ വരുമാനമുള്ളവര്‍ എന്നിങ്ങനെയുള്ളവര്‍ ഉള്‍പ്പെട്ട മുന്‍ഗണനാ കാര്‍ഡുകള്‍ പിടിച്ചെടുത്ത് പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതിനായാണ് പരിശോധന ആരംഭിച്ചിട്ടുള്ളത്.
ആദ്യ ദിനം പരിശോധിച്ച മുന്‍ഗണനാ കാര്‍ഡുകള്‍ എല്ലാം തന്നെ മാനദണ്ഡ പ്രകാരം അനര്‍ഹമാണെന്നാണ് വിലയിരുത്തിയിട്ടുള്ളത്. വലിയ വീടും വാഹനങ്ങളും എ.സി അടക്കമുള്ള ആധുനിക സൗകര്യങ്ങളുള്ളവരാണ്. ദരിദ്രവിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങല്‍ വ്യാജസത്യവാങ്മൂലം നല്‍കി ദുരുപയോഗം ചെയ്തു വരുന്നത്
ഇവര്‍ അനധികൃതമായി കൈപ്പറ്റിയ റേഷന്‍ വിഹിതത്തിന്റെ വില സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്കില്‍ ഈടാക്കുന്നതിനും തല്‍പരകക്ഷികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ അടക്കം തുടരുന്നതിന്റെ ഭാഗമായും ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
താലൂക്കില്‍ മുന്‍ഗണനാവിഭാഗത്തിന് അര്‍ഹതയുളള 6000 പേരുണ്ടെങ്കിലും 1000 പേരെ മാത്രമാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനായത്. അനര്‍ഹരായവരെ കണ്ടെത്തി നീക്കം ചെയ്താല്‍ മാത്രമേ ബാക്കിയുളളവരെ മുന്‍ഗണനാവിഭാഗത്തിലേക്കു മാറ്റാനാകൂ. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളിലും കര്‍ശന പരിശോധന നടത്തുന്നതാണ്.
പരിശോധനാ സംഘത്തില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.ആര്‍.സുരേഷിനൊടൊപ്പം റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ടി.പി.രജനി, എ.കെ.പി.ചന്ദ്രശേഖരന്‍, ടി.വി.മുഹമ്മദ്, പി.ഗംഗാധരന്‍, കെ.ജെയ്‌സ് ജോസ്, ടി.പി.നന്ദീഷ്, അബ്ുല്‍ മുത്തലിബ് എന്നിവരും ഉണ്ടായിരുന്നു.



No comments