APP DOWNLOAD

TRENDING

വാക്ക് തർക്കത്തിനിടെ കൈയ്യാങ്കളി. സഹപാഠിയുടെ കുത്തേറ്റ് 13 വയസുകാരൻ മരിച്ചു.


കാസർകോട്: വാക്ക് തർക്കത്തിനിടെ കൈയ്യാങ്കളി.
സഹപാഠിയുടെ കുത്തേറ്റ് 13 വയസുകാരൻ മരിച്ചു.
മംഗൽപാടി അടുക്കയിലെ യൂസുഫിന്റെ മകൻ മുഹമ്മദ് മിദ് ലാജ് (13) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.30 മണിയോടെയാണ് സംഭവം. മുട്ടത്ത മതസ്ഥാപനത്തിലെ വിദ്യാർത്ഥിയാണ് മിദ്ലാജ്.

ഞായറാഴ്ച രാവിലെ സഹപാഠിയുമായി
വാക്കുതർക്കമുണ്ടാവുകയും അതിനിടെ വിദ്യാർത്ഥി മിദ്ലാജിനെ കുത്തുകയുമായിരുന്നു. നെഞ്ചിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മിദ്ലാജിനെ ഉടൻ ബന്തിയോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

വിവരമറിഞ്ഞ് കുമ്പള സി ഐ പ്രേംസദന്റെ
നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.
കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

No comments