APP DOWNLOAD

TRENDING

പ്രളയബാധിതര്‍ക്കായി കൊണ്ടു വന്ന അവശ്യവസ്തുക്കള്‍ മോഷ്ടിച്ചു; ലോറി ഡ്രൈവര്‍ അറസ്റ്റില്‍



പാലക്കാട്: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ നെല്ലിയാമ്പതിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടുവന്ന അവശ്യവസ്തുകള്‍ മോഷ്ടിച്ച ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പോത്തുണ്ട് സ്വദേശി ദിനേശിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

വൈള്ളപ്പൊക്കത്തെതുടര്‍ന്നും ഉരുള്‍പൊട്ടലിനെ തുടര്‍ന്നും ഒറ്റപ്പെട്ടുപോയ നെല്ലിയാമ്പതിയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ കഴിഞ്ഞ ദിവസം ഹെലികോപ്റ്റര്‍ മാര്‍ഗമായിരുന്നു സ്ഥലത്തെത്തിച്ചത്. മൂവായിരത്തിലധികം തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇവിടെയുള്ളത്. നെന്മാറ മുതല്‍ നെല്ലിയാമ്പതി വരെ പതിനഞ്ച് കിലോമീറ്ററാണ് റോഡ് തകര്‍ന്നത്.

No comments