ശ്രീകണ്ഠപുരവും പരിസര പ്രദേശങ്ങളും വീണ്ടും വെള്ളത്തിൽ
മഴ ശക്തി കുറയാത്ത തുടർന്നതോടെയാണ് വീണ്ടും ശ്രീകണ്ഠപുരത്തും പരിസരങ്ങളിലും വെള്ളപൊക്കം ഉണ്ടായത് വർഷത്തിൽ 2 തവണ വെള്ളപ്പൊക്ക ഭീഷണി നേരിടേണ്ടിവന്നത് പൊതു ജനത്തിനും വ്യാപാരികക്കും വലിയ തിരിച്ചടിയായി.മുൻപ് വെള്ളം ഉയർന്നതിനെ തുടർന്നുണ്ടായ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തികള്ക്കു പിന്നലെയാണ് മാർകെറ്റിൽ വീണ്ടും വെള്ളം കയറിയത്.2 ദിവസം നിർത്താതെ മഴ പെയ്തതും പുഴകളിൽ ജല നിരപ്പുയർന്നു.14 ആം തിയതി ഉച്ചയോടെ പുഴകൾ കര കവിഞ്ഞു സന്ധ്യയോടെ പൊടിക്കളം മേഖലയിൽ ജലനിരപ്പുയർന്നു.രാത്രിയോടെ 2 ആം തവണയും സ്കൂളും റോഡും വെള്ളത്തിനടിയിലായി.മടമ്പം ഭാഗത്തേക്കും പയ്യാവൂർ ശ്രീകണ്ഠപുരം ചെമ്പേരി എന്നിവിടങ്ങളിലേക്കുമുള്ള ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു.കനത്ത മഴയിൽ പയ്യാവൂർ കാക്കാത്തോടിലെ പുത്തൻ പുരയ്‌ക്കൽ ഏലിയുടെ 18 അടി താഴ്ചയുള്ള കിണർ പൂർണ്ണമായും ഇടിഞ്ഞു താഴ്ന്നു.
15 നു രാവിലെ മുതൽ പ്രേദശങ്ങളിൽ മഴ ശമിച്ചതു ജനങ്ങൾക്കും ആശ്വാസമായി.ഉച്ചക്ക് ശേഷം പൊടിക്കളം ചെങ്ങളായി മേഖലകളിലെ വെള്ളം ഇറങ്ങി തുടങ്ങി.എങ്കിലും സംസ്ഥാനത്തു അടുത്ത ശനിയാഴ്ചവരെ മഴ തുടരുമെന്ന വാർത്തകൾ ജനങ്ങളിൽ ആശങ്ക വർത്തിപ്പിക്കുന്നുണ്ട്.



No comments