പേരാവൂരിൽ ഡിവൈഎഫ്ഐ നേതാവിന്റെ ഓട്ടോറിക്ഷ കത്തിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ
പേരാവൂർ: ഡിവൈഎഫ് നേതാവിന്റെ ഓട്ടോറിക്ഷയും കാറും കത്തിച്ച സംഭവത്തിൽ പ്രതികൾ പിടിയിലായി. പേരാവൂർ പുതുശ്ശേരി സ്വദേശി എടപ്പാറ അഷറഫ്(35), ഈരായിക്കൊല്ലി സ്വദേശികളായ പുത്തുപുരയിൽ മോഹനൻ(32), രാംജിത്ത്(23), മുരിങ്ങോടിയിലെ സുധീഷ്(32) എന്നിവരെയാണ് പേരാവൂർ എസ്ഐ സ്മിതേഷും സംഘവും പിടികൂടിയത്. ഇതിൽ അഷറഫിനെ മുക്കുപണ്ടം പണയം വെച്ച് അരക്കോടിയോളം രൂപ തട്ടിയ സംഭവത്തിൽ വിശദമായി ചോദ്യം ചെയ്തതിനെ തുടർന്നാണ് ഓട്ടോറിക്ഷ കത്തിച്ച സംഭവത്തിലെ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. 2017 ഡിസംബർ ഏഴിനാണ് റഹീമിന്റെ ഓട്ടോറിക്ഷയും സമീപത്ത് നിർത്തിയിട്ട കാറും തീവെച്ച് നശിപ്പിച്ചത്. രണ്ടേ മുക്കാൾ ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. വ്യക്തി വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു



No comments