APP DOWNLOAD

TRENDING

കാസർകോട് സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു: തിങ്കളാഴ്ച ഹർത്താൽ



മഞ്ചേശ്വരം: കാസര്‍ഗോഡ് മഞ്ചേശ്വരത്ത് സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. മഞ്ചേശ്വരം സോങ്കള്‍ പ്രതാപ് നഗര്‍ സ്വദേശി അബൂബക്കര്‍ സിദ്ദിഖ് (25) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘം സിദ്ദിഖിനെ ആക്രമിക്കുകയായിരുന്നു. നാട്ടുകാർ സിദ്ദിഖിനെ ആശുപത്രിയിലാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ‌് ആശുപത്രിയില്‍ പോസ‌്റ്റുമോര്‍ട്ടം നടത്തും. സംഭവത്തിൽ പ്രതിഷേധിച്ചു മഞ്ചേശ്വരം താലൂക്കിൽ തിങ്കളാഴ്ച ഉച്ചക്ക് ശേഷം ഹർത്താൽ ആചരിക്കുമെന്നു സിപിഎം അറിയിച്ചു. പ്രതികളെക്കുറിച്ച്‌ സൂചന ലഭിച്ചതായി മഞ്ചേശ്വരം പോലീസ് അറിയിച്ചു. അതേസമയം, ആക്രമണത്തിനു പിന്നില്‍ ആര്‍എസ്‌എസാണെന്ന് സിപിഎം ആരോപിച്ചു.

No comments