APP DOWNLOAD

TRENDING

തിങ്കളാഴ്ച അർദ്ധരാത്രി മുതൽ സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക്; കെഎസ്ആര്‍ടിസി ജീവനക്കാരും പങ്കെടുക്കും



ചൊവ്വാഴ്ച നടക്കുന്ന മോട്ടോർ വാഹനപണിമുടക്കിൽ KSRTC ജീവനക്കാരും പങ്കെടുക്കും
ജൂലൈ 4ന് സംയുക്ത യൂനിയനുകള്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലെടുത്ത തീരുമാന പ്രകാരമാണ് കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെയും എംഡിയുടെ നിലപാടുകളിലുള്ള പ്രതിഷേധവും അറിയിച്ച് 7ാം തിയ്യതി നടക്കുന്ന മോട്ടോര്‍ വാഹന പണി മുടക്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാരും പങ്കെടുക്കുമെന്ന് ചൂണ്ടിക്കാട്ടി ഗതാഗത മന്ത്രിക്ക് കത്തു നല്‍കിയത്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി സംഘടനകളാണ് നോട്ടീസ് നല്‍കിയത്.

ഓട്ടോറിക്ഷ, ടാക്സി, സ്വകാര്യ ബസുകൾ, ലോറി, മിനിലോറി ഉൾപ്പടെയുള്ള വാഹനങ്ങളും മൊബൈൽ വർക്ക്‌ഷോപ്പ്, സ്പെയർ പാർട്സ് വിപണന ശാലകൾ, വാഹന ഉടമകൾ തുടങ്ങിയവവരും പണിമുടക്കിൽ പങ്കെടുക്കും.

No comments