നിഫ്റ്റ് കാമ്പസിലേക്ക് പട്ടിക ജാതി ഷേമ സമിതി (PKS )മാർച്ച് നടത്തി;അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും
തളിപ്പറമ്പ്: ധർമ്മശാലനിഫ്റ്റിലെ വിദ്യാര്‍ത്ഥിനി അത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകൻ ചെന്നൈ സ്വദേശി സെന്തിൽകുമാർ വെങ്കിടാചലത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. അധ്യാപകനെതിരെകേസെടുക്കാമെന്ന് തളിപ്പറമ്പ് പോലീസിന് നിയമോപദേശം ലഭിച്ചു. രേഖാമൂലം ഉത്തരവ് ലഭിച്ചയുടന്‍ തന്നെ പ്രതിക്കെതിരെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 11 ന് നടന്ന സംഭവത്തില്‍ പ്രതിക്കെതിരെ കേസെടുക്കുന്നതില്‍ പോലീസ് തയ്യാറാകാത്തത് കടുത്ത പ്രതിഷേധത്തിനും നിഫ്റ്റിലേക്ക് എസ്എഫ്ഐ മാര്‍ച്ച് നടത്തുന്നതിനും കാരണമായിരുന്നു.
അധ്യാപകനെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ പത്തരക്ക് സിപിഎം അനുകൂല സംഘടനയായ പട്ടികജാതി ക്ഷേമസമിതി-പികെഎസ്- നിഫ്റ്റിലേക്ക് മാര്‍ച്ച് നടത്തി. സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി.മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. പികെഎസ് ഏരിയാ പ്രസിഡന്റ് കെ.കെ.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.പി.ഗംഗാധരന്‍, ലതാ വാസു എന്നിവര്‍ പ്രസംഗിച്ചു. അതിനിടെ നിഫ്റ്റ് കാമ്പസില്‍ അക്രമം നടത്തി അഞ്ച് ലക്ഷം രൂപ നഷ്ടം വരുത്തിയതായ പരാതിയില്‍ പ്രതികളായ മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകരെ ഇന്നലെ തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ കെ.ജെ.വിനോയി അറസ്റ്റ് ചെയ്തു. മുന്‍ തളിപ്പറമ്പ് ഏരിയാ സെക്രട്ടറി മോറാഴയിലെ പ്രജീഷ്ബാബു(23), എരുവാട്ടിയിലെ എ.ദീപക്(21), നണിശേരിയിലെ നന്ദകിഷോര്‍(21) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ 11 ന് വൈകുന്നേരം മൂന്നോടെയാണ് ധര്‍മ്മശാല നിഫ്റ്റ് കാമ്പസിന് നേരെ അക്രമം നടന്നത്. അധ്യാപകന്‍ മാനസികമായി പീഡിപ്പിച്ചതായി ആരോപിച്ച് വിദ്യാര്‍ത്ഥിനി അത്മഹത്യക്ക് ശ്രമിച്ചസംഭവത്തേതുടര്‍ന്നായിരു ന്നു പ്രതിഷേധത്തിനിടയില്‍ അക്രമം നടന്നത്



No comments