APP DOWNLOAD

TRENDING

എട്ട് വയസുകാരനായ സ്വന്തം മകനെ ക്രൂരമായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പിതാവ് അറസ്റ്റിൽ.


പയ്യന്നൂർ: എട്ട് വയസുകാരനായ സ്വന്തം മകനെ ക്രൂരമായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മനുഷ്യമൃഗം അറസ്റ്റിൽ. പയ്യന്നൂർ നഗരസഭ പരിധിയിലെ നാൽപതുകാരനാണ് കഴിഞ്ഞ ആറുമാസമായി മകനെ ക്രൂരമായ പീഡനത്തിനിരയാക്കിയത് കഴിഞ്ഞ മാസം 26നാണ് ഇയാൾ കുട്ടിയെ അവസാനമായി പീഡിപ്പിച്ചത്. തൊട്ടടുത്ത ദിവസം അസഹ്യമായ തൊണ്ടവേദന മൂലം സ്കൂളിൽ പോകാൻ വിഷമിച്ച കുട്ടിയോട് മാതാവ് കാര്യങ്ങൾ തിരക്കിയപ്പോഴാണ് പിതാവിന്റെ ക്രൂരകൃത്യങ്ങൾ കുട്ടി വെളിപ്പെടുത്തിയത്.തുടർന്ന് മാതാവ് കുട്ടിയെ വിട്ടിൽ നിന്നും കുറച്ചകലെയുള്ള ഒരു കൗൺസിലിങ്ങ് സെന്ററിൽ എത്തിച്ച് കൗൺസിലിങ്ങിന് വിധേയമാക്കി. കൗൺസിലിങ്ങിൽ എട്ടു വയസുകാരൻ പിതാവ് തന്നോടു കാണിച്ച ക്രൂരതകൾ ഒന്നൊന്നായി വെളിപ്പെടുത്തി. കൗൺസിലിങ്ങ് സെന്ററുകാർ ഇക്കാര്യങ്ങൾ പോലീസിൽഅറിയിക്കുകയുമായി രുന്നു.പോക്സോനിയമപ്രകാരം പയ്യന്നൂർ സി.ഐ കെ.വിനോദ് കുമാർ അറസ്റ്റ് ചെയ്ത പിതാവായ മനഷ്യമൃഗത്തെ ഇന്ന് വൈകുന്നേരത്തോടെപയ്യന്നൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രെറ്റ് കോടതിയിൽ ഹാജരാക്കി. ഇന്നലെയാണ് ആലക്കോട് പോലീസ് സ്റ്റേഷൻപരിധിയിൽ 11ഉം 12ഉം വയസുള്ള സഹോദരിമാരെ പീഡിപ്പിച്ചതിന് പിതാവിനെയും കുട്ടികളുടെ മൂത്ത സഹോദനെയും അമ്മാവനെയും പോക്സോനിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. സംരക്ഷിക്കേണ്ടവർ തന്നെ ഏറ്റവും സുരക്ഷിതമെന്ന് നാം വിശ്വസിക്കുന്നവീട്ടിൽവച്ച് കുട്ടികൾക്ക് നേരെ അതിക്രമം നടത്തുമ്പോൾ നമ്മുടെ കുട്ടികൾക്ക് എന്ത് സുരക്ഷയാണ്ഉള്ളത്.

No comments