APP DOWNLOAD

TRENDING

കണ്ണപുരത്ത് നിയന്ത്രണം വിട്ട കാറിടിച്ച് മൂന്ന് ഓട്ടോറിക്ഷകള്‍ തകര്‍ന്നു



പാപ്പിനിശ്ശേരി: കെ എസ് ടി പി പാപ്പിനിശ്ശേരി പിലാത്തറ റോഡില്‍ അപകടങ്ങള്‍ ഒഴിയുന്നില്ല.  കണ്ണൂര്‍ ഭാഗത്തു നിന്നും പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്നു ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് കണ്ണപുരം യോഗശാലയില്‍ ഓട്ടോ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട മൂന്ന് ഓട്ടോയില്‍ ഇടിച്ചുകയറി. ഓട്ടോകള്‍ പൂര്‍ണമായി തകര്‍ന്നു. റോഡരികില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന സ്ത്രീക്കും പരിക്കേറ്റു. വൈകുന്നേരം മൂന്നരയോടെയാണ് സംഭവം.

No comments