വെള്ളപ്പൊക്കക്കെടുതി; വസ്ത്രങ്ങൾ ശേഖരിച്ചു
ഇരിട്ടി: വെള്ളപ്പൊക്കക്കെടുതി പേറുന്ന തെക്കൻ കേരളത്തിലെ ജനങ്ങളെ സഹായിക്കാൻ പുതിയ വസ്ത്രങ്ങൾ ശേഖരണ പ്രവർത്തനം സംഘടിപ്പിച്ചു. വെള്ളപൊക്ക ദുരിത ബാധിതർക്ക് ഇരിട്ടിയിലെ വസ്ത്ര വ്യാപാരികൾ അര ലക്ഷത്തിലധികം രൂപയുടെ തുണിത്തരങ്ങൾ നൽകി മാതൃകയായി. കെഎസ്കെടിയു ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ വെളളിയാഴ്ച വസ്ത്ര വ്യാപാര കേന്ദ്രങ്ങളിലെത്തി ദുരിത ബാധിതരെ സഹായിക്കണമെന്ന് സ്ക്വാഡ് പ്രവർത്തനത്തിലൂടെ അഭ്യർത്ഥിച്ചു. ഇന്നലെയായിരുന്നു വസ്ത്ര ശേഖരണം. കടയുടമകൾ കെട്ടുകളാക്കി നൽകിയ വസ്ത്ര ശേഖരങ്ങൾ ഏരിയാ കമ്മിറ്റിക്ക് വേണ്ടി കെ പി നാരായണൻ, പി പി ഉസ്മാൻ എന്നിവർ ഏറ്റുവാങ്ങി. മനോഹരൻ കൈതപ്രം, പി ഗോവിന്ദൻ, പി ബി സദാനന്ദൻ, പി പി അനിത എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇരിട്ടിയിൽ നിന്നും ശേഖരിച്ച.വസ്ത്രങ്ങൾ ഇന്ന് കെഎസ്കെടിയു ജില്ലാ കമ്മിറ്റിക്ക് കൈമാറും.



No comments