മൂന്നു ജില്ലകളിലും 13 താലൂക്കുകളിലും ഇന്ന് അവധി; കണ്ണൂർ, എംജി, ആരോഗ്യ സർവകലാശാലകളിലെ പരീക്ഷകൾ മാറ്റി;എംജി സർവകലാശാല ശനിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
കനത്ത മഴയെത്തുടർന്ന് പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വയനാട് ജില്ലയിലെ പ്രഫഷനൽ കോളജുകളും എംആർഎസുകളും ഒഴികെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. മറ്റു ജില്ലകളിൽ ചില താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയുണ്ട്. കണ്ണൂർ, എംജി, ആരോഗ്യ സർവകലാശാലകളിലെ പരീക്ഷകൾ മാറ്റി.
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ഇന്ന് പ്രഖ്യാപിച്ച അവധി പ്രഫഷനല്‍ കോളജ്, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍(എംആര്‍എസ്) എന്നിവ ഒഴികെയുള്ള സ്‌ഥാപനങ്ങള്‍ക്കായി കലക്ടര്‍ പരിമിതപ്പെടുത്തി. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധിയുണ്ട്. ഐടിഐകളിൽ നടത്താനിരുന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റും മാറ്റിവച്ചു.
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ ഹയർസെക്കൻഡറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്ക്, ഏറനാട് താലൂക്കിലെ അഞ്ച് പഞ്ചായത്തുകൾ(എടവണ്ണ, ഊർങ്ങാട്ടിരി, അരീക്കോട്, കീഴുപറമ്പ് , പാണ്ടിക്കാട്) കൊണ്ടോട്ടി താലൂക്കിലെ നാലു പഞ്ചായത്തുകൾ (വാഴക്കാട്, വാഴയൂർ, മുതുവല്ലൂർ, ചീക്കോട്) എന്നിവിടങ്ങളിലെ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും അവധിയായിരിക്കുമെന്നു കലക്ടർ അറിയിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിലെയും നാദാപുരം, കുന്നുമേൽ, ബാലുശ്ശേരി, മുക്കം, പേരാമ്പ്ര വിദ്യാഭ്യാസ ഉപജില്ലകളിലെയും പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കു അവധി ബാധകമാണ്.
എറണാകുളത്ത് കോതമംഗലം, കുന്നത്തുനാട്, ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രഫഷനല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കടമക്കുടി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങള്‍ക്കും അവധിയായിരിക്കും. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്കൂളുകള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, അംഗനവാടികള്‍ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. കളമശ്ശേരി നഗരസഭ, ചേരാനല്ലൂർ ഗ്രാമപഞ്ചായത്തുകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയുണ്ട്.തൊടുപുഴ താലൂക്കിലെ പ്രഫഷനല്‍ കോളജുകള്‍ക്ക് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.
തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കില്‍ പ്രഫഷനൽ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. അങ്കണവാടികൾക്കും അവധി ബാധകമാണ്. ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന മറ്റു സ്കൂളുകൾക്കും അവധി ബാധകമാണ്.
കണ്ണൂർ സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. ആരോഗ്യ സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന അവസാന വർഷ ബിഎസ്എംഎസ് ബിരുദ സപ്ലിമെന്‍ററി പരീക്ഷ ഒഴികെയുള്ള എല്ലാ തിയറി പരീക്ഷകളും മാറ്റിവെച്ചു. പ്രായോഗിക പരീക്ഷകള്‍ക്കു മാറ്റമില്ല. പുതുക്കിയ പരീക്ഷാ തീയതി പിന്നീട്.
എംജി സർവകലാശാല ഇന്ന് ഉച്ചയ്ക്കുശേഷം നടത്താനിരുന്ന പരീക്ഷകളും ശനിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട്. എറണാകുളം, ഇടുക്കി ജില്ലകളിലെ ഐടിഐകളിൽ 10നും 11നും നടത്താനിരുന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് മാറ്റിവച്ചു.



No comments