APP DOWNLOAD

TRENDING

എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി


കൊച്ചി: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം പത്തനംതിട്ട, കോട്ടയം ആലപ്പുഴ, ഇടുക്കി, എറണാകുളം തൃശ്ശൂർ ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.

തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അവധി പ്രഖ്യാപിച്ചു. പകരം, ഈ മാസം 21 പ്രവര്‍ത്തി ദിവസമായിരിക്കും. എന്നാൽ നാളത്തെ സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. പൊതു പരീക്ഷകൾ, സർവ്വകലാശാല പരീക്ഷകൾ മുതലായവ മുൻനിശ്ചയിച്ച പ്രകാരം ഉണ്ടായിരിക്കുന്നതാണ്. അംഗൻവാടികൾ തുറന്ന് പ്രവർത്തിക്കേണ്ടതും എന്നാൽ കുട്ടികൾക്ക് അവധിയായിരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. കഴിഞ്ഞ 11ന് അവധി നൽകിയ അമ്പലപ്പുഴ, ചേർത്തല, കുട്ടനാട് താലൂക്കുകളിലെ വിദ്യാലയങ്ങൾക്ക് 21ന് പ്രവൃത്തിദിനമായി പ്രഖ്യാപിച്ചതു പിൻവലിച്ചു. ഇതിനു പകരം ഈ മാസം 28നും തിങ്കളാഴ്ചത്തെ അവധിക്കു പകരം ഓഗസ്റ്റ് നാലിനും ക്ലാസുകൾ ഉണ്ടായിരിക്കും.

എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള സർവ്വകലാശാല പരീക്ഷകൾക്കും ഐടിഐ കൗൺസലിങ്ങിനും അവധി ബാധകമല്ല.

No comments