കണ്ണൂരില്‍ ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം വീണ് വിദ്യാര്‍ത്ഥി മരിച്ചു
കണ്ണൂര്: കല്ലേരിമലയില്‍ ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം വീണ് വിദ്യാര്‍ത്ഥി മരിച്ചു. ആര്യമ്പറമ്പ് സ്വദേശി സിത്താരയാണ് മരിച്ചത്. ഇരിട്ടി എടത്തൊടികയിലായിരുന്നു അപകടം. നാലുപേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി.
കനത്ത മഴയില്‍ വഴിവക്കില്നിന്നിരുന്ന മരം ഒടിഞ്ഞ് ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോയ്ക്കുമേല്‍ വീഴുകയായിരുന്നു.



No comments