വീട്ടമ്മയുടെ ചിത്രം എഡിറ്റ് ചെയ്ത് അശ്ലീല ഫോട്ടോയാക്കി മാറ്റിയ രണ്ട് പേർ ഐ.ടി.ആക്ട് പ്രകാരം അറസ്റ്റിൽ
പരിയാരം: വീട്ടമ്മയുടെ ഫോട്ടോ ഫെയ്സ് ബുക്കിൽ നിന്നും എടുത്ത് അശ്ലീല ഫോട്ടോ ആക്കി പ്രചരിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ .വിളയാങ്കോട് കുളപ്പുറം സ്വദേശികളായ മനവിൽ വീട്ടിൽ വിപിൻരാജ് (22) പുതിയാട്ടിൽ കൃഷ്ണകിരൺ (23) എന്നിവരെയാണ് പരിയാരം എസ്.ഐ. വി.ആർ. വിനീഷ് അറസ്റ്റ് ചെയ്തത്. കുളപ്പുറത്തെ32കാരിയുടെ പരാതിയിലാണ് അറസ്റ്റ് വ്യക്തിവിരോധമാണ് ചിത്രം എഡിറ്റ് ചെയ്തതിന് പിന്നിലെന്നാണ് സൂചന. യുവാക്കളുടെ മൊബൈൽ ഫോണിൽ തന്റെ ഫോട്ടോ ഉണ്ടെന്ന് മനസ്സിലാക്കിയ യുവതി ബന്ധുക്കളുടെ സഹായത്തോടെ പോലീസിൽ പരാതിനൽകുകയായിരുന്നു.അതേസമയം വിട്ടമ്മമാരുടെയും വിദ്യാർത്ഥിനികളുടെയും പ്രൊഫൈൽ ചിത്രങ്ങൾ ഇത്തരത്തിൽ കൃത്രിമമായി ഉണ്ടാക്കി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത്തരക്കാർക്കതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും എസ്.ഐ.വിനീഷ് അറിയിച്ചു.



No comments