അക്കിലസ് പൂച്ചയൊക്കെ എന്ത് ; പ്രവചനം എന്നൊക്കെ പറഞ്ഞാൽ ദേ ഇതാണ് പ്രവചനം!
ലോകകപ്പ് ഫൈനലിന് ഞായറാഴ്ച്ച പന്തുരുളുമ്പോൾ താരമാവുകയാണ് പ്രവാസി മലയാളിയായ ഷിഹാബ് എ ഹസൻ. ജൂൺ 26 ന് ഷിഹാബ് ഫേസ്ബുക്കിലിട്ട പ്രവചന പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. ഇംഗ്ലണ്ട്,ഫ്രാൻസ്,ബെൽജിയം തുടങ്ങീ ടീമുകൾ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് സെമിഫൈനലിൽ ഫ്രാൻസ് ബെൽജിയത്തെയും ഇംഗ്ലണ്ട് ക്രൊയേഷ്യയേയും നേരിടുമെന്ന് ഷിഹാബ് പ്രവചിച്ചിരുന്നു.
ഫൈനലിൽ ക്രൊയേഷ്യ ഫ്രാൻസ് പോരാട്ടത്തിൽ ഫ്രാൻസ് വിജയ്ക്കുമെന്നും ഷിഹാബിൻറ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.ഫൈനലിൽ ഫ്രാൻസ് വിജയ്ക്കുകയാണെങ്കിൽ ഷിഹാബിൻറ്റെ പ്രവചനത്തിന് നൂറ് മാർക്ക് നൽകാം. സൗദി അറേബ്യയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ് കട്ട അർജൻറ്റീനനൻ ഫാനായ ഷിഹാബ് എ ഹസ്സൻ.
No comments