കാൽപന്തുകളിയിലെ റഷ്യൻ വിപ്ലവം; കണ്ണീരോടെ സ്പെയിൻ മടങ്ങുന്നു
മോസ്കോ: ലോകകപ്പ് പ്രീക്വാർട്ടറിലെ രണ്ടാം മത്സരത്തിന്റെ ആദ്യ പകുതി സമനിലയിൽ. ആതിഥേയരായ റഷ്യയും മുൻ ജേതാക്കളായ സ്പെയിനും ഓരോ ഗോൾ നേടി സമനില പാലിക്കുകയാണ്.
12-ാം മിനിറ്റിൽ സെർജി ഇഗ്നാഷെവിച്ചിന്റെ സെൽഫ് ഗോളിലൂടെ സ്പെയിനാണ് ആദ്യം ലീഡ് നേടിയത്. സ്പാനിഷ് താരം നാച്ചോയെ ബോക്സിനു പുറത്തു ഫൗൾ ചെയ്തതിന് സ്പെയിനിനു ലഭിച്ച ഫ്രീകിക്ക് സെർജിയോ റാമോസ് ഗോളാക്കി മാറ്റാൻ ശ്രമിക്കുന്നതിനിടെ റഷ്യൻ താരത്തിന്റെ കാലിൽ തട്ടി സ്വന്തം വലയിൽ കയറുകയായിരുന്നു.
41-ാം മിനിറ്റിൽ സ്യൂബ റഷ്യയ്ക്കു സമനില നൽകി. ജെറാഡ് പിക്വെ പന്ത് കൈകൊണ്ടു തടഞ്ഞതിനു ലഭിച്ച പെനാൽറ്റി സ്യൂബ ഗോളാക്കി മാറ്റി. ടൂർണമെന്റിൽ സ്യൂബയുടെ മൂന്നാമത് ഗോളാണിത്.




No comments