APP DOWNLOAD

TRENDING

ബാഗ് റിപ്പയര്‍ ചെയ്യാനെത്തിയ പതിനേഴുകാരിയെ മത്സ്യ മാര്‍ക്കറ്റിന് സമീപത്തെ കടയിലെത്തി പീഡിപ്പിച്ച സംഭവം; കടയുടമയെ റിമാന്‍ഡ് ചെയ്തു


തലശ്ശേരി: ബാഗ് റിപ്പയര്‍ ചെയ്യാന്‍ പാനൂര്‍ ടൗണിലെ കടയിലെത്തിയ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കടയുടമ റിമാന്‍ഡില്‍. കൈവേലിക്കല്‍ ചങ്ങരത്ത്കണ്ടി സജുവി(42)നെയാണ് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസത്രേട്ട് കോടതി ഇന്ന് റിമാന്‍ഡ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ പോലീസ് കേസ്.
കഴിഞ്ഞ ദിവസം ബാഗ് റിപ്പയര്‍ ചെയ്യാനായി പ്രതിയുടെ പാനൂര്‍ മത്സ്യ മാര്‍ക്കറ്റിന് സമീപത്തെ കടയിലെത്തിയ പെണ്‍കുട്ടിയെ കടക്കുള്ളില്‍ വെച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം വീട്ടിലെത്തി അസ്വസ്ഥത പ്രകടിപ്പിച്ച പെണ്‍കുട്ടിയോട് വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതി പ്രകാരം കേസെടുത്ത പാനൂര്‍ സിഐ വിവി ബെന്നി ഇന്നലെ വൈകുന്നേരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ പോലീസ് വൈദ്യ പരിശോധനക്ക് വിധേയയാക്കി.

1 comment: