APP DOWNLOAD

TRENDING

ബാങ്കുകാരെല്ലാം കള്ളന്മാരാണെന്ന് ചിത്രീകരിക്കുന്ന പരസ്യം; പരസ്യത്തിനെതിരെ നിയമ നടപടി എടുക്കുമെന്ന് മുന്നറിയിപ്പു നല്‍കി ബാങ്ക് ജീവനക്കാരുടെ സംഘടന; പരസ്യം പിൻവലിച്ച് കല്യാൺ ജ്വല്ലറി


വമ്പൻ താരങ്ങളെ അണിനിരത്തി ജനസ്വീകാര്യതയുള്ള പരസ്യചിത്രങ്ങൾ ഒരുക്കുന്നതിൽ പ്രഗത്ഭരാണ് കല്യാൺ ജ്വല്ലറി. നിലവാരമുള്ള പരസ്യങ്ങളിലൂടെ എന്തെങ്കിലുമൊരു സന്ദേശം ജനങ്ങളിലേക്കെത്തിക്കാനും കല്യാൺ ജ്വല്ലറിയുടെ പരസ്യങ്ങൾക്ക് സാധിക്കാറുണ്ട്. എന്നാൽ കല്യാണിന്റെതായി ഏറ്റവും ഒടുവിലിറങ്ങിയ പരസ്യം ഇപ്പോൾ ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.

അമിതാഭ് ബച്ചനും മഞ്ജു വാര്യരും അഭിനയിച്ച പരസ്യത്തിൽ ബാങ്ക് ജീവനക്കാരെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് ബെഫി സംസ്ഥാനകമ്മിറ്റി രംഗത്തെത്തിയിരിക്കുകയാണ്.

കല്യാണ്‍ ജുവലറിയുടെ ഒട്ടുമിക്ക പരസ്യങ്ങള്‍ക്കും പ്രേക്ഷകരുടെ ഇടയില്‍ മികച്ച സ്വീകാര്യതയാണുള്ളത്. കൂടതെ ജനങ്ങള്‍ക്കിടയില്‍ നല്ല ആശയത്തിലൂടെ കാര്യങ്ങള്‍ അവതരിപ്പിരിപ്പിക്കുക എന്ന ഒരു രീതിയാണ് ഇവര്‍ തുടര്‍ന്നിരുന്നത്. എന്നാല്‍ ഇതിനിടെയാണ് ഇപ്പോള്‍ അവര്‍ വിവാദത്തില്‍ പെട്ടിരിക്കുന്നത്. ബാങ്കിലെത്തുന്ന അമിതാഭിന്റെയും മഞ്ജുവിന്റെയും കഥാപാത്രങ്ങൾ പെന്‍ഷന്‍ പാസ്ബുക്കില്‍ രണ്ട് തവണ തുക വരവ് വെച്ച തകരാര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മാനേജര്‍ അത് ലാഭമായല്ലോ എന്ന് ചോദിക്കുന്നുണ്ട്. ഇത് അഹാസ്യകരമാണെന്നാണ് ബെഫി പറയുന്നത്. അലസരും ഉത്തരവാദിത്വ ബോധമില്ലാത്തവരുമായാണ് ബാങ്ക് ജീവനക്കാരെ ചിത്രീകരിച്ചിരിക്കുന്നത്. ബാങ്ക് മാനേജരെയാകട്ടെ സത്യസന്ധതയില്ലാത്ത വ്യക്തിയായും. അറിഞ്ഞോ അറിയാതെയോ പരസ്യനിര്‍മ്മാതാക്കള്‍ ഈ കഥാപാത്രങ്ങളെയെല്ലാം കറുത്ത തൊലിനിറമുള്ളവരാക്കിയിരിക്കുന്നു.

No comments