അഴിമതി ചൂണ്ടി കാണിക്കുന്നവരെ കൈ കരുത്ത് കൊണ്ട് നേരിടാൻ നോക്കേണ്ട - യൂത്ത് ലീഗ്
കണ്ണൂർ: പേരാവൂർ ഗ്രാമ പഞ്ചായത്ത് മെമ്പറും ,പേരാവൂർ നിയോജക മണ്ഡലം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് കോ-ഓർഡിനേറ്ററുമായ സിറാജ് പൂക്കോത്തിനു നേരെ നടന്ന സി പി എം അക്രമം സി പി എമ്മിന്റെ രാഷ്ട്രീയ അസഹിഷ്ണുതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ഇന്നലെ നടന്ന പഞ്ചായത്ത് ബോർഡ് മീറ്റിംഗിൽ പ്രസിഡണ്ടിന്റെയും ഭരണ സമിതിയുടെയും അഴിമതി കഥകൾ പുറത്ത് കൊണ്ടു വന്നപ്പോഴാണ് സിറാജിനെ പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ അക്രമിച്ച് വധിക്കാൻ ശ്രമിച്ചത്. ഇത് തടയാൻ ശ്രമിച്ച യു.ഡി.എഫ് മെമ്പർമാരേയും അക്രമിച്ചു. പോലീസ് സംഭവ സ്ഥലത്ത് എത്തിയത് കൊണ്ട് മാത്രമാണ് സിറാജിന്റെ ജീവൻ തിരിച്ചു കിട്ടിയത്. അദ്ദേഹത്തിൻറെ കാർ മുഴുവനായും സി.പി.എം പ്രവർത്തകർ തകർക്കുകയും ചെയ്തു.സി പി എമ്മിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചു പാർട്ടി വിട്ട് മുസ്ലിം ലീഗിലേക്ക് കടന്നു വന്ന സിറാജ് പൂക്കോത്ത് കൂടുതൽ ജന സ്വീകാര്യനാവുന്നത് സി പി എമ്മിനെ വലിയ രീതിയിൽ അസ്വസ്ഥമാക്കിയിരിക്കുന്നു. സിറാജിന്റെ ജന സ്വീകാര്യത പേരാവൂർ ഉപതിരഞ്ഞെടുപ്പിലൂടെ നാം കണ്ടതാണ്. ജനകീയതയെ കൈയ്യൂക്ക് കൊണ്ട് ഇല്ലാതാക്കാം എന്നത് സി പി എമ്മിന്റെ മൗഢ്യ ധാരണയാണ് . സി പി എമ്മിന്റെ ഈ ഫാസിസത്തിനെതിരെ അതിശക്തമായ ബഹുജന പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്. ഈ അക്രമത്തെ അതിശക്തമായി അപലപിക്കുന്നതോടൊപ്പം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണമെന്നും ജില്ലാ മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.സി.പി.എമ്മിന്റെ ഈ കാടത്തം തുടരുകയാണെങ്കിൽ ജനാധിപത്യ ബഹുജന പ്രതിഷേധം ഉയർത്തി കൊണ്ടുവരാൻ ജില്ലയിലെ മുസ്ലിം യൂത്ത് ലീഗ് പ്രസ്ഥാനം മുന്നിലുണ്ടാകും. സംഭവത്തിൽ പ്രതിഷേധിച്ച് ബാഫഖി തങ്ങൾ സ്വാധത്തിൽ ചേർന്ന യോഗത്തിൽ സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് പി.കെ.സുബൈർ, പ്രസിഡണ്ട് പി.വി ഇബ്രാഹിം മാസ്റ്റർ, ജനറൽ സിക്രട്ടറി സമീർ പറമ്പത്ത്, ട്രഷറർ മുസ്ലിഹ് മഠത്തിൽ, ജില്ലാ ഭാരവാഹികളായ നസീർ നെല്ലൂർ, ഷക്കീർ മൗവ്വഞ്ചേരി, കെ.എം.ഷംസുദ്ദീൻ, സി.പി.റഷീദ്, കെ.കെ.എം.ബഷീർ മാസ്റ്റർ, എൻ.പി.റഷീദ് മാസ്റ്റർ, റുഖ്നുദ്ദീൻ പയ്യന്നൂർ, നൗഫൽ മെരുവമ്പായി, സി.കെ.മുഹമ്മദലി തുടങ്ങിയവർ പങ്കെടുത്തു
കണ്ണൂരാൻ



No comments