APP DOWNLOAD

TRENDING

സമൂഹ നന്മയ്ക്ക് ഐക്യം അനിവാര്യം: കാന്തപുരം




തിരുവനന്തപുരം: സമൂഹ നന്മയ്ക്കായി എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍.സുന്നി നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമുള്ള സമൂഹത്തിലാണ് നന്മയുണ്ടാകുക. നന്മയുള്ള പൗരന്‍മാരെ വാര്‍ത്തെടുക്കാന്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉണ്ടാകണം. വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ മുന്നേറ്റമാണു മലയാളികളെ പല കാര്യങ്ങളിലും ഒന്നാമതെത്തിച്ചത്. ജീവകാരുണ്യ രംഗത്തും നാം മാതൃകയാകണം. രോഗീസാന്ത്വനം ഉള്‍പ്പെടെ മേഖലകളില്‍ സഹായങ്ങളുമായി ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും കാന്തപുരം പറഞ്ഞു.

എ. സൈഫുദ്ദീന്‍ ഹാജി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹ്‌സിന്‍ ബാഫഖി തങ്ങള്‍, ഡോ.പി.എ. മുഹമ്മദ് കുഞ്ഞി, വിഴിഞ്ഞം അബ്ദുറഹ്മാന്‍, നേമം സിദ്ദീഖ്, ശറഫുദ്ദീന്‍ പോത്തന്‍കോട് തുടങ്ങിയവര്‍ പ്രസംഗിച്ചു. എപി, ഇകെ സുന്നി വിഭാഗങ്ങള്‍ തമ്മില്‍ ഐക്യ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കാന്തപുരത്തിന്റെ ഈ പ്രസ്താവന. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീലിന്റെ നേതൃത്വത്തിലാണ് ഐക്യചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

No comments