ബസും ലോറിയും കൂട്ടിയിച്ച് ലോറി ഡ്രൈവര്‍ കൊല്ലപ്പെട്ടു, പത്തോളം പേര്‍ക്ക് പരിക്ക്
തൃപ്പൂണിത്തുറ: ലോറിയും കെഎസ്‌ആര്‍ടിയു ലോഫ്ലോര്‍ ബസും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. ഉദയംപേരൂര്‍ തെക്കന്‍ പറവൂര്‍ കാരപറമ്ബില്‍ വീട്ടില്‍ രാജീവന്‍ (43 ) ആണ് മരിച്ചത്. ബസ് ഡ്രൈവര്‍ കിഷോറിനെ ഗുരുതര പരുക്കുകളോടെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് തിരുവാണിയൂര്‍ മറ്റകുഴിയില്‍ അപകടം നടന്നത്. തൃപ്പൂണിത്തുറയില്‍ നിന്നും മൂവാറ്റുപുഴയിലേക്കു പോകുകയായിരുന്ന ബസും തൊടുപുഴയില്‍ നിന്നും എല്‍പിജി കാലി സിലിണ്ടര്‍ കയറ്റി ഉദയംപേരൂര്‍ ഐഒസിയിലേക്ക് വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹങ്ങളുടെയും മുന്‍ വശം പൂര്‍ണ്ണമായും തകര്‍ന്നു.
മണിക്കൂറുകളോളം വാഹന ഗതാഗതം തടസ്സപ്പെട്ടു.
ഇരു വാഹനങ്ങളും ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്തതിനു ശേഷമാണു ഗതാഗതം പുനഃസ്ഥാപിച്ചത്. ബസ് യാത്രക്കാരായ പത്തോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
തൃപ്പൂണിത്തുറയില്‍ നിന്നും മുളംതുരുത്തിയില്‍ നിന്നും അഗ്നിശമന സേന യൂണിറ്റുകള്‍ എത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ബസ് അമിത വേഗതയില്‍ ആയിരുന്നുവെന്ന് ദൃക്സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞു.
ലോറിയില്‍ പാചക വാതക എല്‍ പി ജി കാലിസിലിണ്ടര്‍ ആയതിനാല്‍ വന്‍ ദുരന്തം ഒഴിവായതായി തൃപ്പൂണിത്തുറ ഫയര്‍ ഓഫീസര്‍ കെ. ഷാജി പറഞ്ഞു.


No comments