കാസർകോട് അടുക്കത്ത് ബയലിലെ വാഹനാപകടം, മിൽഹാജിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ സഹോദരൻ ഷാസിലും മരിച്ചു
കാസർകോട്: അടുക്കത്ത് ബയലിലെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരു കുട്ടി കൂടി മരിച്ചു. ഞായറാഴ്ച അടുക്കത്ത്ബയല്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ചൗക്കി അല്‍ജാര്‍ റോഡിലെ റജീഷ് – മഅ്‌സൂമ ദമ്ബതികളുടെ മകന്‍ മില്‍ഹാജ് (അഞ്ച് വയസ്) സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മംഗളൂരു ആശുപത്രിയില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നുന്ന മില്‍ഹാജിന്റെ സഹോദരന്‍ ഇബ്രാഹിം ഷാസില്‍ (ഏഴ്) ആണ് തിങ്കളാഴ്ച പുലര്‍ച്ചയോടെ മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ പിതാവ് റജീഷും മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. റജീഷിന്റെ ഒരു കണ്ണില്‍ കമ്ബി തുളച്ചുകയറിയിരുന്നു. രണ്ട് കാലുകള്‍ക്കും ഗുരുതരമായ പരിക്കുണ്ട്. റജീഷിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.
അപകടത്തില്‍പ്പെട്ട കാറോടിച്ചിരുന്ന മേല്‍പറമ്ബിലെ അബ്ദുര്‍ റഹ് മാനിന്റെ മകന്‍ റിസ് വാന്‍ (24), ബന്ധു പെര്‍വാഡിലെ ഇസ്മാഈലിന്റെ മകന്‍ റഫീഖ് (38), റിസ് വാന്റെ സഹോദരി റുക്സാന (28), റുക്സാനയുടെ മക്കളായ ജുമാന (നാല്), ആഷിഫത്ത് ഷംന (രണ്ട്) എന്നിവരും മറ്റൊരു ബൈക്കിലുണ്ടായിരുന്ന ജമാല്‍ അഹ് മദിനും പരിക്കുണ്ട്. ഇവരും ആശുപത്രികളില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.
ഒരു ടൂറിസ്റ്റ് ബസ്, രണ്ട് കാറുകള്‍, ഒരു ബുള്ളറ്റ്, ഒരു ബൈക്ക് എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. റോഡിലെ വലിയ കുഴി വെട്ടിക്കുന്നതിനിടയിലാണ് കൂട്ട വാഹനാപകടം ഉണ്ടായത്. റജീഷും രണ്ട് മക്കളും എന്‍ഫില്‍ഡ് ബുള്ളറ്റില്‍ യാത്ര ചെയ്യുകയായിരുന്നു.
കൂട്ട വാഹനാപകടത്തില്‍ അകപ്പെട്ട രണ്ട് കുട്ടികളെ ബസിനടിയില്‍ നിന്നും കിട്ടിയത് ഏറെ വൈകിയ ശേഷം. കാസര്‍കോട് ടൗണിലെ കണ്‍മണി വസ്ത്ര കടയുടമ ചൗക്കി അല്‍ജാര്‍ റോഡിലെ റജീഷിന്റെയും മഹ്ഷൂമയുടെയും മക്കളായ മില്‍ഹാജ് (അഞ്ച് വയസ്), സഹോദരന്‍ ഇബ്രാഹിം ഷാസില്‍ (ഏഴ്) എന്നിവരാണ് വാഹനങ്ങളുടെ കൂട്ടിയിടിയില്‍പ്പെട്ട് ടൂറിസ്റ്റ് ബസിന്റെ അടിയിലേക്ക് തെറിച്ചു പോയത്.
പിതാവ് റിജീഷ് ഓടിച്ചിരുന്ന എന്‍ഫില്‍ഡ് ബൈക്കിന്റെ പിറകില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു കുട്ടികള്‍. കാറും ബസും തമ്മില്‍ കൂട്ടിയിടിക്കുന്നതിനിടയില്‍ ബുള്ളറ്റിലേക്കും വാഹനങ്ങള്‍ ഇടിക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. ബുള്ളറ്റില്‍ നിന്നും തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ റിജീഷിനെയും കാറിലുണ്ടായിരുന്നവരെയും ആശുപത്രിയിലെത്തിക്കാനുള്ള തിരക്കിനിടയില്‍ ബസിനടിയിലേക്ക് പോയ കുട്ടികളെ ആദ്യം കണ്ടില്ല. നല്ല മഴയും വാഹന ഗതാഗതം സ്തംഭിച്ചതും ആളുകള്‍ കൂട്ടമായി എത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതും കാരണം ബസിനടിയില്‍ ഗുരുതരമായി പരിക്കേറ്റ് കിടന്ന കുട്ടികളെ ആദ്യം കണ്ടെത്താനായില്ല.
അടുത്ത വീടുകളില്‍ നിന്നും വെളിച്ചം എത്തിച്ച് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുമ്ബോഴാണ് കുട്ടികളെ ബസിനടിയില്‍ പരിക്കേറ്റ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ഇരുവരെയും നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴെക്കും കുഞ്ഞു മില്‍ഹാജ് മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ റജീഷും, മകന്‍ ഇബ്രാഹിം ഷാസിലും മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. റജീഷ് അപകടനില തരണം ചെയ്തതായാണ് ലഭിക്കുന്ന വിവരം.
കാറോടിച്ചിരുന്ന മേല്‍പറമ്ബിലെ അബ്ദുര്‍ റഹ് മാനിന്റെ മകന്‍ റിസ് വാന്‍ (24), ബന്ധു പെര്‍വാഡിലെ ഇസ്മാഈലിന്റെ മകന്‍ റഫീഖ് (38), റിസ് വാന്റെ സഹോദരി റുക്സാന (28), റുക്സാനയുടെ മക്കളായ ജുമാന (നാല്), ആഷിഫത്ത് ഷംന (രണ്ട്) എന്നിവര്‍ക്കും മറ്റൊരു ബൈക്കിലുണ്ടായിരുന്ന ജമാല്‍ അഹമ്മദിനും പരിക്കുണ്ട്. ഇവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്




No comments