എസ് എസ് എഫ് തളിപ്പറമ്പ് ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു. ചപ്പാരപ്പടവ് സെക്ടർ ജേതാക്കളായി
മൂന്ന് ദിവസങ്ങളിലായി വായാട് നടന്ന എസ്.എസ്.എഫ് തളിപ്പറമ്പ് ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു.സമാപന സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ കെ.പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം ഉദ്ഘാടനം ചെയ്തു.ബി.എ മുഹമ്മദ് അജീർ സഖാഫി അദ്ധ്യക്ഷത വഹിച്ചു.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് അനുമോദന പ്രസംഗം നടത്തി.
മത്സരത്തിൽ 507 പോയിന്റ് നേടി ചപ്പാരപ്പടവ് ജേതാക്കളായി.
വ്യക്തിഗത ചാമ്പ്യന്മാരായി അബ്ദുല്ല സി.എം ചപ്പാരപ്പടവ് (ഹയർ സെക്കൻഡറി), മുഹമ്മദ് ശിബ് ലി പരിയാരം (സബ്ജൂനിയർ), നജാഹ് പുഷ്പഗിരി (ജൂനിയർ). അൽത്താഫ് പുഷ്പഗിരി(ഹൈസ്കൂൾ),സൽസബീൽ പെരുവണ (സീനിയർ), എന്നിവരെ തിരഞ്ഞെടുത്തു. ഫിറോസ് തളിപ്പറമ്പ് സർഗ പ്രതിഭയായി.
ശനിയാഴ്ച രാത്രി നടന്ന ഉദ്ഘാടനസമ്മേളനം മുഹമ്മദ് അനസ് അമാനിയുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. ആത്മീയ സമ്മേളനവും നടന്നു.








No comments