ആയിക്കരയിൽ ബോട്ട് തിരയിൽപ്പെട്ടു; മത്സ്യത്തൊഴിലാളികൾക്കു ജാഗ്രതാ മുന്നറിയിപ്പ്; അഞ്ച് പേരെ രക്ഷിക്കാൻ ശ്രമം തുടരുന്നു
കണ്ണൂർ: ആയിക്കരയിൽ കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന ബോട്ട് തിരയിൽപ്പെട്ടു. അഞ്ചു പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ രക്ഷിക്കാൻ ശ്രമം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ജില്ലയിൽനിന്നു മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽനിന്നു മണിക്കൂറിൽ 35-55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനിടയുള്ളതിനാൽ കടൽ പ്രക്ഷുബ്ധമാവാനുള്ള സാധ്യത കണക്കിലെടുത്താണു മുന്നറിയിപ്പ്..
No comments