അഭിമന്യു വധം: കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായ മട്ടന്നൂർ സ്വദേശി പിടിയില്‍
കൊച്ചി : മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി അറസ്റ്റിലായി. കാംപസ് ഫ്രണ്ട് നേതാവും എല്‍എല്‍ബി വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് റിഫയാണ് പൊലീസിന്റെ പിടിയിലായത്. അഭിമന്യുവിനെ ആക്രമിക്കാന്‍ കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയത് മുഹമ്മദ് റിഫയാണെന്ന് പൊലീസ് സൂചിപ്പിച്ചു.
കണ്ണൂര്‍ തലശ്ശേരി സ്വദേശിയാണ് മുഹമ്മദ് റിഫ. കൊച്ചി പൂത്തോട്ട എല്‍എല്‍ബി കോളേജ് വിദ്യാര്‍ത്ഥിയാണ്. കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി കൂടിയായ റിഫ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ്. ചുവരെഴുത്തുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളുടെ തുടക്കം മുതല്‍ റിഫ ബന്ധപ്പെട്ടിരുന്നു. കൊലപാതകത്തിന്റെ ഗൂഢാലോചനയിലും, കൃത്യ നിര്‍വണത്തിലും മുഹമ്മദ് റിഫയ്ക്ക് നിര്‍ണായ പങ്കാളിത്തം ഉണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
മഹാരാജാസ് കോലേജില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്ത ഉടന്‍ അക്രമി സംഘത്തെ ക്യാപസിലേക്ക് വിളിച്ചു വരുത്തിയത് മുഹമ്മദ് റിഫയും, ആരിഫ് ബിന്‍ സലിഹും ആണെന്നാണ് പൊലീസ് വിലയിരുത്തല്‍. ഇതിലെ മുഖ്യകണ്ണിയാണ് ഇപ്പോള്‍ പൊലീസ് പിടിയിലായത്. കേസിലെ മറ്റൊരു പ്രധാനപ്രതിയും മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് നേരത്തെ പിടിയിലായിരുന്നു. മുഹമ്മദ് റിഫയെയും, മറ്റ് പ്രതികളെയും ചോദ്യം ചെയ്യുന്നതോടെ കുത്തിയ ആളെക്കുറിച്ചും, അയാളുടെ ഒളിവിടത്തെക്കുറിച്ചും അറിയാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.



No comments