ആശുപത്രി പരിശോധനാ മുറിയില്‍ ഡ്യൂട്ടി നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; വ്യാപക പ്രതിഷേധമുയര്‍ന്നിട്ടും ഡോക്ടറെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് മടി; ആശുപത്രിയില്‍ രാത്രി സമയങ്ങളില്‍ ഡ്യൂട്ടിക്കായി എത്തുന്നത് ആയുര്‍വേദ ഡോക്ടറാണെന്ന വെളിപ്പെടുത്തലുമായി ജീവനക്കാര്‍
തലശ്ശേരി: സ്വകാര്യ ആശുപത്രിയിലെ പരിശോധനാ മുറിയില്‍ വെച്ച് ഭര്‍തൃമതിയായ ഇരുപതിരണ്ടുകാരിയായ നഴ്സിന്റെ ദേഹത്ത് ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചെന്ന പരാതിയില്‍ ശിശുരോഗ വിദഗ്ധനെതിരെ പോലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യാന്‍ മടികാണിക്കുന്നതായി വ്യാപക പരാതി. പോലീസ് കേസെടുത്തിട്ടും മുഖ്യധാരാ പത്രങ്ങള്‍ വാര്‍ത്ത തമസ്‌ക്കരിച്ചതും ചര്‍ച്ചയാവുന്നു. തലശ്ശേരി ജൂബിലി റോഡിലെ റോയല്‍ മലബാര്‍ ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധന്‍ ഡോ.സന്തോഷിനെതിരെയാണ് തലശ്ശേരി പോലീസ് ബുധനാഴ്ച കേസെടുത്തിരുന്നത്.
്‌പോലീസ് കേസെടുത്തെങ്കിലും ഡോക്ടര്‍ ഇന്നും പോലീസിന്റെ മൂക്കിന് കീഴില്‍ ആശുപത്രിയില്‍ പരിശോധന നടത്തുകയാണ്. എ.എന്‍.എം കോഴ്സ് പൂര്‍ത്തിയാക്കി റോയല്‍ മലബാര്‍ ഹോസ്പിറ്റലില്‍ ഒരു മാസം മുമ്പേ ജോലിക്കെത്തിയ യുവതിയെയാണ് ഡോ.സന്തോഷ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഡോക്ടറുടെ ദേഹത്ത് ഫുട്ബോള്‍ കളിക്കുന്നതിനിടെ പരിക്കേറ്റെന്ന് പറഞ്ഞ് ഡ്യൂട്ടിയിലുണ്ടായ യുവതിയെ കൊണ്ട് ഡോക്ടറുടെ പുറത്ത് മെഷീന്‍ ഉപയോഗിച്ച് ഓയില്‍ മസേജ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഷേര്‍ട്ട് അഴിച്ച് മാറ്റി ഡോക്ടര്‍ നേഴ്സിനെ കൊണ്ട് ഉഴിച്ചില്‍ നടത്തുന്നതിനിടെ യുവതിയുടെ കാലില്‍ സ്പര്‍ശിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയുമായിരുന്നു. വിവാഹിതയായ നഴ്സിന് കുട്ടിയുണ്ടാകാതതിനെ കുറിച്ചാണ് ഡോക്ടര്‍ ഈ സമയം ചോദിച്ചത്. എന്നാല്‍ യുവതിയുടെ കല്യാണം 2017 മെയ് മാസത്തിലാണ് നടന്നിരുന്നത്.
വിവാഹം കഴിഞ്ഞ് കേവലം ഒരു വര്‍ഷം ആകുന്നതിനിടെയാണ് ഡോക്ടര്‍ ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചത്. ലൈംഗികമായി ബന്ധപ്പെടാന്‍ പറ്റിയ സമയം മാസമുറക്ക് നാല് ദിവസത്തിന് ശേഷമായിരിക്കണമെന്നും ഇക്കാര്യത്തില്‍ വല്ല സംശയവുമുണ്ടെങ്കില്‍ തന്നെ വിളിക്കാന്‍ മടിക്കരുതെന്നും നഴ്സിന് ഉപദേശം നല്‍കാനും ഡോക്ടര്‍ക്ക് മടിയുണ്ടായില്ല. ഡോക്ടറുടെ സംഭാഷണവും പെരുമാറ്റവും ഇഷ്ടപ്പെടാത നഴ്സ് സംഭവം പിന്നീട് സഹപ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്തതോടെ പലരും ഇത്തരം അനുഭവം പങ്കുവെക്കുകയായിരുന്നു. രാത്രി കാലങ്ങളില്‍ ഡോക്ടറുടെ മുറിയില്‍ തനിച്ച് ജോലി ചെയ്യാന്‍ ആരും ഇവിടെ തയ്യാറാകാറില്ലെന്ന് മറ്റ് ജീവനക്കാരും സാക്ഷ്യപ്പെടുത്തുന്നു. ഡോക്ടറുടെ പെരുമാറ്റം കാരണം ഇവിടെ നിന്ന് അടുത്തിടെ മറ്റൊരു നഴ്സും ജോലി രാജിവെച്ച് പോയിരിക്കുകയാണ്.
ജൂണ്‍ മാസം 11 ന് റോയല്‍ മലബാര്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ച പീഡനത്തിനിരയായ നഴ്സ് സംഭവത്തിന് ശേഷം ജൂലൈ 18ന് രാജിവെക്കുകയും ചെയ്തു. എന്നാല്‍ യുവതിയുടെ സര്‍ഫിക്കറ്റുള്‍പ്പെടെ ഡോ.സന്തോഷ് അവിടെ തടഞ്ഞ് വെക്കുകയും ചെയ്തു. സംഭവം ഭര്‍ത്താവിനോടുള്‍പ്പെടെ പറഞ്ഞതോടെ മധ്യസ്ഥ ചര്‍ച്ചകള്‍ക്കും ഡോക്ടര്‍ തയ്യാറാകുകയായിരുന്നു. ഇതിനിടെ പിടിച്ചു വെച്ച സര്‍ഫിക്കറ്റുകള്‍ ഡോക്ടര്‍ മടക്കി നല്‍കുകയും ചെയ്തു. നഴ്സിന്റെ പരാതി പ്രകാരം പോലീസ് ദേഹത്ത് ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 354 എ.വകുപ്പ് പ്രകാരമാണ് തലശ്ശേരി പോലീസ് കേസെടുത്തത്. ഇതേ ആശുപത്രിയിലെ യുവതിയായ നഴ്സിന്റെ കാലില്‍ പിടിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു പരാതിക്കിടയാക്കിയ സംഭവം.പ്രശ്നം ഒതുക്കിത്തീര്‍ക്കാനും ഒത്തുതീര്‍ക്കാനും മധ്യസ്ഥ ശ്രമങ്ങളും വിലപേശലുകളും നടന്നിരുന്നു. തലശ്ശേരി റസ്റ്റ് ഹൗസില്‍ വെച്ച് മധ്യസ്ഥ ചര്‍ച്ച നടത്തി ചിലര്‍ പണം വാങ്ങി ഒതുക്കാനും നീക്കം നടത്തിയിരുന്നു.
ഒടുവില്‍ പോലീസിന് മുമ്പില്‍ പരാതിയുമായെത്തിയതോടെ ഡോക്ടര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസും നിര്‍ബ്ബന്ധിതമാവുകയായിരുന്നു.എന്നിട്ടും ഡോക്ടറെ അറസ്റ്റ് ചെയ്യാതെ പോലീസ് മാറി നില്‍ക്കുന്നതിലും ദുരുഹത നിലനില്‍ക്കുകയാണ്. ഇതിനിടെ റോയല്‍ മലബാര്‍ ആശുപത്രിയില്‍ രാത്രി കാലങ്ങളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് ആയുര്‍വേദ കോഴ്സ് പൂര്‍ത്തിയായ ഒരു ഡോക്ടറാണെന്ന സത്യവും പുറത്ത് വന്നിരിക്കുകയാണ്. രാത്രി കാലത്ത് ഏത് രോഗി ആശുപത്രിയിലെത്തിയാലും ഡോ.ശില്‍പയെന്ന ആയുര്‍വേദ ഡോക്ടറാണ് എല്ലാത്തരം രോഗികള്‍ക്കും അടിയന്തിര ചികിത്സ നല്‍കുന്നതെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. രോഗികളുടെ ജീവന്‍ കൊണ്ട് പന്താടുന്ന ഈ ഞെട്ടിക്കുന്ന വിവരവും ഈ പീഡനശ്രമത്തോടെ ജീവനക്കാര്‍ തന്നെയാണ് പുറത്ത് വിട്ടത്. അതിനിടെ ഡോ.സന്തോഷിന്റെ ഉടമസ്ഥതിയിലുള്ള ബെന്‍സ് കാര്‍ പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസത്രര്‍ ചെയ്തതാണെന്ന വിവരവും പുറത്ത് വന്നിരിക്കുകയാണ്. പി.വൈ.03 3679 നമ്പര്‍ ഇയാളുടെ ഉടമസ്ഥയിലുള്ള ഈ കാര്‍ പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസത്രര്‍ ചെയ്തതാണെങ്കിലും ഇതുവരെ നടപടിയെടുത്തിരുന്നില്ല. സുരേഷ്ഗോപി ഉള്‍പ്പെടെയുള്ള സനിമാ പ്രവര്‍ത്തകരുടെ കാറുകള്‍ പോലും ഇത്തരത്തില്‍ വ്യാജ വിലാസത്തില്‍ രജിസത്രര്‍ ചെയ്തപ്പോള്‍ ആവേശത്തോടെ പിടികൂടിയ പോലീസ് ഉന്നത ബന്ധമുള്ള ഇത്തരക്കാരുടെ നിയമലംഘനങ്ങള്‍ക്ക് നേരെ കണ്ണടക്കുകയാണെന്നാണ് പരാതി.



No comments