തളിപ്പറമ്പ നഗരത്തിലെ നിരീക്ഷണ ക്യാമറക്കണ്ണുകൾ പ്രവർത്തനരഹിതം.;അധികൃതരുടെയും
തളിപ്പറമ്പ: കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിച്ച നിരീക്ഷണ കാമറകള്‍ നോക്കുകുത്തികളായി. ബസ്റ്റാന്റ് പരിസരം ഉള്‍പ്പെടെ തളിപ്പറമ്പ പോലീസ് സര്‍ക്കിള്‍ പരിധിയിലെ പതിനഞ്ചിടങ്ങളിലാണ് സി.സി ടി.വി.ക്യാമറകള്‍ സ്ഥാപിച്ചിരുന്നത്.
കാമറ നിരീക്ഷണം വഴി നിയമ ലംഘനങ്ങള്‍ തടയുകയും, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ക്ക് സുരക്ഷയൊരുക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി അഞ്ച് ലക്ഷം രൂപയിലധികം ചിലവിട്ടാണ് ഇത് സ്ഥാപിച്ചത്.ബസ്റ്റന്റ് പോലീസ് എയിഡ് പോസ്റ്റിന് സമീപത്തും ,താലൂക്ക് ഓഫീസ് ജംഗ്ഷണിലും രണ്ട് റിവോള്‍വിംഗ് കാമറയും മറ്റിടങ്ങളില്‍ സാധരണ സി.സി.ടി.വി ക്യാമറകളുമാണ് ഘടിപ്പിച്ചിരുന്നത്.
വ്യാപാരി-വ്യവസായികളാണ് ഇതിന്റെ മുഖ്യ ചിലവും വഹിച്ചത്.എന്നാല്‍ നഗരത്തില്‍ സ്ഥാപിച്ച ക്യാമറകള്‍ മാസങ്ങള്‍ പിന്നിടുമ്പോഴേക്കും തകരാറിലാവുകയാരുന്നു. യഥാസമയത്ത് തന്നെ ഇവ പരിശോധിക്കാനോ പ്രവര്‍ത്തന യോഗ്യമാക്കുവാനോ അധികൃതര്‍ തയ്യാറാവത്തത് കാരണം കാമറ നിരീക്ഷണം പ്രഹസനമായി മാറിയിരിക്കുകയാണ്.



No comments