ചപ്പാരപ്പടവ് സാധു സഹായ സംഘം ഓഫീസ് അക്രമം, മൂന്നു പേരെ റിമാന്റ് ചെയ്തു
തളിപ്പറമ്പ: ചപ്പാരപ്പടവ് സാധു സഹായ സംഘം ഓഫീസ് അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പേരെ കോടതി റിമാന്റ് ചെയ്തു. ചപ്പാരപ്പടവിലെ കെ.യുനുസ് (21), കെ.ഹാഷിര്‍ (22), മുഹമ്മദ് മിസ്ബാഹ്(23) എന്നിവരെയാണ് എന്നിവരെയാണ് കോടതി റിമാന്റ് ചെയ്തത്. ഈ മാസം 21 ന് പുലര്‍ച്ചെയോടെ ചപ്പാരപ്പടവ് സാധു സഹായ സംഘം, ജി.സി.സി.കൂട്ടായമയുടെ നിയന്ത്രണത്തിലുള്ള ഓഫീസ് ഒരു സംഘം അടിച്ചു തകര്‍ത്തത്.
ഓഫീസിലെ 20 ഓളം കസേരകളും, വാട്ടര്‍ കൂളറും, അമ്പതിനായിരം രൂപയും കവര്‍ച്ച ചെയ്യുകയും ഓഫീസിലെ ടേബിള്‍ ഗ്ലാസ് അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.



No comments